ഡല്‍ഹി: ഖാലിസ്താൻ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുനിനെ വധിക്കാനുള്ള ശ്രമത്തില്‍ ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റിലായ ഇന്ത്യക്കാരൻ നിഖില്‍ ഗുപ്തക്ക് നയതന്ത്ര സഹായം ആവശ്യപ്പെട്ടുള്ള ഹരജി കേള്‍ക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.അന്തര്‍ദേശീയ നിയമങ്ങളുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് കുടുംബത്തിന്റെ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഇടപെടാൻ വിസമ്മതിച്ചത്. അമേരിക്കൻ പൗരനായ പന്നുനുവിനെതിരായ വധശ്രമത്തില്‍ നിഖില്‍ ഗുപ്തയെ അമേരിക്കക്ക് കൈമാറാൻ ചെക്ക് റിപ്പബ്ലിക് ശ്രമിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ വിസമ്മതം.
വിഷയത്തില്‍ എത്രത്തോളം ഇടപെടാമെന്ന് വിദേശ മന്ത്രാലയമാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമലംഘനം നേരിട്ടിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട കോടതിയിലേക്കാണ് കുടുംബം പോകേണ്ടത്.
ഔദ്യോഗിക അറസ്റ്റ് വാറന്റ് ഇല്ലാത്ത അറസ്റ്റ് നിയമവിരുദ്ധമാണെന്നും 100 ദിവസത്തെ ഏകാന്ത തടവില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും കുടുംബം ബോധിപ്പിച്ചിരുന്നു. ഹരജി തള്ളാതെ വെക്കണമെന്നും ഏതെങ്കിലും ഘട്ടത്തില്‍ പിന്നീട് കേള്‍ക്കാനായി മാറ്റിവെക്കണമെന്നുമുള്ള കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.