ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ 2024 ഫെബ്രുവരിയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
സമ്പൂർണ ബജറ്റിന് പകരം ഇടക്കാല ബജറ്റായിരിക്കും ഇത്തവണ. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടാല്‍ രണ്ടാമത്തേത് 2024 ജൂലൈയില്‍ നടക്കും.ഫെബ്രുവരി ഒന്നിന് ആണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാല്‍ എല്ലാ വർഷവും ഇങ്ങനെ ആയിരുന്നില്ല. മുൻപ് ഫെബ്രുവരി അവസാനമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 28 ആയാലും 29 ആയാലും അന്നായിരിക്കും ബജറ്റ് അവതരിപ്പിക്കുന്നത്. പിന്നീട് എങ്ങനെയാണ് ബജറ്റ് ഒന്നാം തിയതിയിലേക്ക് മാറിയത്?
2017-ല്‍ മുൻ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി ആണ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനമായ ഫെബ്രുവരി 28-ഓ 29-നോ കേന്ദ്ര ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്. പകരം എല്ലാ വർഷവും ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള തീയതിയായി ഫെബ്രുവരി 1 തിരഞ്ഞെടുത്തിരുന്നു. അതിനുശേഷം എല്ലാ വർഷവും ഇതാണ് പിന്തുടരുന്നത്.
എന്തുകൊണ്ടാണ് ബജറ്റ് തീയതി മാറ്റിയത്?
തൊണ്ണൂറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു പാരമ്പര്യം നിർത്തലാക്കികൊണ്ട് മുൻ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, 2017 ലെ ബജറ്റ് ഫെബ്രുവരി അവസാന ദിവസമല്ലാതെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിലാണ് പഴയ തിയതി തീരുമാനിച്ചത്, കൂടാതെ, ഫെബ്രുവരി അവസാനം ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍, പുതിയ സാമ്പത്തിക വർഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നയങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും തയ്യാറാകാൻ സർക്കാരിന് വളരെ കുറച്ച് സമയമേ ഉള്ളൂവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
തല്‍ഫലമായി, ബജറ്റ് അവതരണം ഫെബ്രുവരി 1-ലേക്ക് മാറ്റി. കൂടാതെ, റെയില്‍വേയ്‌ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്ന പതിവ് ജെയ്റ്റ്‌ലി ഒഴിവാക്കി, ഇത് ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിലെ പതിവായിരുന്നു. തുടർന്ന് കേന്ദ്ര ബജറ്റും റെയില്‍വേ ബജറ്റും ഒന്നാക്കി.
തീയതി മാറ്റത്തിന് പുറമേ, കേന്ദ്ര ബജറ്റിന്റെ സമയവും മാറ്റി. 1999-ല്‍ അന്നത്തെ ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ് ബജറ്റ് സമയം വൈകുന്നേരം 5 മണിയില്‍ നിന്ന് രാവിലെ 11 ആക്കി മാറ്റിയത്. അതിനുശേഷം, ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തില്‍ രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.