ഡല്‍ഹി: ശ്രീരാമനെ പൂജിച്ച മുസ്ലീം യുവതിക്ക് വധഭീഷണി. അലിഗഢ് സ്വദേശിനിയായ റൂബി ആസിഫ് ഖാന് നേരെയാണ് വധഭീഷണി.വീട്ടില്‍ രാമക്ഷേത്രമാതൃക ഒരുക്കി പൂജ നടത്തിയ റൂബി നേരത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.72 മണിക്കൂറിനുള്ളില്‍ കുടുംബത്തെ ഇല്ലാതാക്കുമെന്നാണാണ് യുവതിക്ക് ലഭിച്ച കത്തിലെ മുന്നറിയിപ്പ്.
അലിഗഡിലെ ഷാജമാലിലെ മബുദ് നഗറിലാണ് റൂബി ആസിഫ് ഖാൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് ലഭിച്ചത് .
റൂബി ആസിഫ് ഖാൻ, നീ വലിയ രാമഭക്തനാണ്, കുടുംബത്തോടൊപ്പം 72 മണിക്കൂറിനുള്ളില്‍ നിന്നെ ഞങ്ങള്‍ കൊല്ലും' എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. തുടര്‍ന്ന് റൂബി പോലീസില്‍ പരാതി നല്കി. ഇതിന് പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തീവ്ര ഇസ്ലാമിസ്റ്റായ ഒരു വ്യക്തിയാണ് കത്ത് വീട്ടില്‍ എത്തിച്ചതെന്ന് വ്യക്തമായി. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
റൂബി ആസിഫ് ഖാൻ മുൻപും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ അതീവ ജാഗ്രതയിലാണ് പോലീസ്. മുൻപും തന്റെ പൂജ തടസ്സപ്പെട്ടിട്ടുണ്ടെന്ന് റൂബി പറഞ്ഞു. പല തവണ ഇസ്ലാം പുരോഹിതരും തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ താൻ അതൊന്നും കണക്കിലെടുത്ത് പൂജകളില്‍ നിന്ന് പിന്മാറില്ലെന്നും റൂബി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.