15 -ാം നൂറ്റാണ്ട് മുതലാണ് യൂറോപ്പില്‍ നിന്നും ലോകത്തിലെ മറ്റ് വന്കരകളിലേക്ക് വ്യാപകമായി കപ്പലുകള്‍ യാത്ര തിരിച്ചത്. മടങ്ങിയെത്തുന്ന കപ്പലുകളില്‍ സ്വര്‍ണ്ണം, രത്നങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള പലതും ഉണ്ടായിരുന്നു. എന്നാല്‍ പുറപ്പെട്ട കപ്പലുകളെല്ലാം തിരികെ കരയ്ക്കെത്തിയില്ല. പലതും ആദ്യയാത്രയില്‍ തകര്‍ന്നു. മറ്റ് ചിലവ തിരിച്ചുള്ള യാത്രയിലും തകര്‍ന്നു.
എല്ലാ തകര്‍ച്ചയെയും അതിജീവിച്ചവ യൂറോപ്പില്‍ അളവറ്റ സമ്പത്ത് ഇറക്കി അടുത്ത പര്യവേക്ഷണത്തിനായി തിരിച്ചു. ഇത്തരത്തിലുള്ള 'സമ്പത്ത് കടത്ത്' ആദ്യകാലത്ത് യൂറോപ്പ് ലക്ഷ്യമാക്കിയായിരുന്നെങ്കില് പിന്നീട് ഇത് അമേരിക്കന്‍ വന്‍കരയിലേക്ക് നീങ്ങി. ഏതാണ്ട് 20 -ാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഈ സ്ഥിതി തുടര്‍ന്നു.
ഇന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് പഴയ മുങ്ങിപ്പോയ കപ്പലുകള്‍ക്ക് വേണ്ടി തിരച്ചിലുകള്‍ ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗിക്കപ്പെട്ടു. ഇത്തരത്തില്‍ ഏകദേശം 150 വര്‍ഷം മുമ്പ് എസ്എസ് പസഫിക് എന്ന കപ്പല്‍ മുങ്ങിയപ്പോള്‍ കൂടെ മുങ്ങിയത് അളവറ്റ സ്വര്‍ണ്ണവും കൊണ്ടായിരുന്നു. ഈ 'സ്വര്‍ണ്ണ' കപ്പല്‍ മുങ്ങിയെടുക്കാനുള്ള അനുമതിക്കായി ഒരു സംഘം കോടതിയെ സമീപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.