ട്രാഫിക് നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ ആരംഭിച്ച് നോയിഡ പൊലീസ്. ഇതിന്‍റെ ഭാഗമായി പ്രത്യേക റോഡ് സുരക്ഷാ കാമ്പെയിൻ നോയിഡ ട്രാഫിക് പോലീസ് പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി 3,400-ലധികം ആളുകൾക്ക് ട്രാഫിക് ചലാൻ നൽകി. റോഡ് സുരക്ഷയെക്കുറിച്ചും ഗതാഗത നിയമങ്ങളെക്കുറിച്ചും ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള റോഡ് സുരക്ഷാ കാമ്പയിൻ കഴിഞ്ഞ വർഷം ഡിസംബറിലും 15 ദിവസത്തേക്ക് നടപ്പാക്കിയിരുന്നു.
ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഇ-ചലാൻ ഉപയോഗിച്ച് 3,453 യാത്രക്കാരിൽ നിന്ന് നോയിഡ പോലീസ് കഴിഞ്ഞ ദിവസം പിഴ ചുമത്തി. ഇതിൽ 540 ട്രാഫിക് ചലാനുകൾ ഹെൽമറ്റ് ഇല്ലാതെ ഓടിച്ചതിന് ഇരുചക്രവാഹന യാത്രക്കാർക്ക് നൽകിയിട്ടുണ്ട്. അനധികൃത പാർക്കിങ്ങിന് 443 പേർക്കും തെറ്റായ സൈഡ് ഡ്രൈവിംഗിന് 266 പേർക്കും അമിതവേഗതയ്ക്ക് 215 പേർക്കും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനങ്ങൾ ഓടിച്ചതിന് 112 പേർക്കും പിഴ ചുമത്തി. രജിസ്‌ട്രേഷൻ പ്ലേറ്റ് തകരാറിലായതിന് 67 വാഹനങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടതിന് 17 വാഹനങ്ങൾക്കും പിഴ ചുമത്തി.
കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ 14 ലക്ഷത്തിലധികം ചലാനുകളാണ് നോയിഡ പോലീസ് ട്രാഫിക് നിയമലംഘകർക്ക് നൽകിയത്. 2022-ൽ പോലീസ് പുറപ്പെടുവിച്ചതിന്റെ ഇരട്ടിയിലേറെയാണ് ഈ കണക്ക്. ഈ ചലാനുകളിൽ ഭൂരിഭാഗവും, അവയിൽ 70,000-ത്തോളം, അമിത വേഗത്തിലുള്ള വാഹനങ്ങൾക്ക് നൽകിയതാണ്. റെഡ് സിഗ്നൽ മറികടക്കുന്നത് ചലാൻ ലഭിക്കുന്നതിലെ രണ്ടാമത്തെ വലിയ കുറ്റമാണ്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതിനും 2023-ൽ 10,000-ലധികം ചലാനുകൾ അയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.