സ്വന്തം പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും പ്രതീകവത്ക്കരിക്കാനായി മനുഷ്യന് എക്കാലത്തും ഒരോ 'സ്മാരക'ങ്ങളെ തേടിയിരുന്നു. ഇന്ന് ലോകമെങ്ങും പ്രണയത്തിന്റെ, മരണത്തിന്റെ, സന്തോഷത്തിന്റെ, ദുംഖത്തിന്റെ ഇത്തരം നിരവധി സ്മാരകങ്ങളെ കണ്ടെത്താന്‍ കഴിയും. ഇന്ത്യയില്‍ വിശുദ്ധ പ്രണയത്തിന്റെ സ്മാരകമായി ഷാജഹാന് ചക്രവര്‍ത്തി നിര്‍മ്മിച്ച താജ്മഹല്‍ ഉയര്‍ന്നു നില്ക്കുന്നു. ഇത്തരത്തില്‍ വിശുദ്ധ ദാമ്പത്യത്തിന്റെ ചിഹ്നമായി ഒരു പാറയുണ്ട് അങ്ങ് ജപ്പാനില്‍. മിയോട്ടോ ഇവ (Meoto Iwa) എന്ന വിവാഹ പാറ. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഈ പാറയുടെ ഒരു ചിത്രം വൈറലായി.
കടല്‍ തീരത്ത് നിന്നും അകലെ കടലില്‍ നിന്നും അല്പം ഉയര്‍ന്ന് നില്ക്കുന്ന രീതിയിലാണ് ഈ പാറകള്‍ സ്ഥിതി ചെയ്യുന്നത്. ജാപ്പാനില്‍ ഈ പറകളെ വിശുദ്ധ പാറകളായി കരുതുന്നു. അവ 'ഭർത്താവിന്റെയും ഭാര്യയുടെയും പാറകൾ' (Husband and Wife Rocks) എന്നും 'വിവാഹിതരായ പാറകൾ' (Married Rocks) എന്നും പ്രശസ്തമാണ്. ഈ പാറകൾ സ്നേഹത്തിന്റെയും സ്ത്രീ-പുരുഷ ഐക്യത്തിന്റെയും സന്തുഷ്ട കുടുംബ ജീവിതത്തിന്റെയും പ്രതീകമായും ജപ്പാന്‍കാര്‍ കണക്കാക്കുന്നു. ഈ പറയുടെ മുന്നില്‍ നിന്നും വിവാഹം കഴിച്ചാല്‍ സന്തോഷകരമായ കുടുംബ ജീവിതമുണ്ടാകുമെന്ന വിശ്വാസത്തില്‍ ജപ്പാന്‍കാര്‍ ഈ പറകള്‍ക്ക് മുന്നില്‍ നിന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു.
ജാപ്പനീസ് തീരദേശ നഗരമായ ഫുട്ടാമിക്ക് (Futami) സമീപമുള്ള കടലിലാണ് ഈ പാറകള്‍ സ്ഥിതി ചെയ്യുന്നത്. 9 മീറ്റർ ഉയരവും ഏകദേശം 40 മീറ്റർ ചുറ്റളവുമുള്ളതാണ് വലിയ പാറ. അതിന്റെ പേര് ഇസാനഗി ( Izanagi), ഇത് ഒരു ഭർത്താവിന്റെ പ്രതീകമാണ്. ഈ പാറയുടെ ഏറ്റവും മുകളിലായി ഒരു ചെറിയ ഷിന്റോ ടോറി ഗേറ്റ് (Shinto torii gate - പരമ്പരാഗത ജാപ്പനീസ് കവാടം) ഉണ്ട്. ഈ പാറയുടെ വലതുവശത്ത് ഏകദേശം 9 മീറ്റർ വൃത്താകൃതിയിലുള്ള 3.6 മീറ്റർ ഉയരമുള്ള ഇസാനാമി എന്ന ചെറിയ ഒരു പാറയാണ് ഭാര്യയുടെ പ്രതീകമായി കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.