'നെൽക്കർഷകരെ സർക്കാർ കടക്കെണിയിലാക്കുന്നു, റബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ ‌തയ്യാറാകണം': ഇന്‍ഫാം

കൊച്ചി: കാര്‍ഷിക പ്രശ്നങ്ങളില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി കെ സി ബി സി ഇന്‍ഫാം കമ്മീഷന്‍റെ സര്‍ക്കുലര്‍. നെല്‍ക്കര്‍ഷകരെ സര്‍ക്കാര്‍ കടക്കെണിയിലാക്കുകയാണെന്ന് ഇന്‍ഫാം ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍  ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍  പറയുന്നു. 

റബ്ബറിന് പ്രകടനപത്രികയില്‍ പറഞ്ഞ വില നല്‍കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. വനം വകുപ്പ് കൃഷി ഭൂമി കൈയേറുകയാണ് ചെയ്യുന്നത്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകരുടെ പക്ഷത്ത് നില്‍ക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടികള്‍ക്ക് പോലും ശബ്ദിക്കാനാവുന്നില്ല.  

കര്‍ഷകരുടെ ജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം കര്‍ഷക കൂട്ടായ്മകള്‍ക്ക് നല്‍കണമെന്നും ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !