കോട്ടയം: ഗോവയിൽ പുതുവത്സരമാഘോഷത്തിന് പോയ യുവാവിൻ്റെ മരണം നെഞ്ചിലും പുറത്തും മർദ്ദനമേറ്റതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. വെള്ളത്തിൽ വീഴുന്നതിന് മുമ്പ് തന്നെ മർദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ഡിജെ പാർട്ടിക്കിടെ മർദ്ദനമേറ്റതായി സഞ്ജയ് സന്തോഷിന്റെ കുടുംബം ആരോപിച്ചു. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് മർദ്ദനത്തിന് പ്രകോപനമായതെന്നും സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്ന് കടലിൽ തള്ളുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.
ഗോവയിൽ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ മൃതദേഹം ഇന്നലെയാണ് ഇന്നലെയാണ് കണ്ടെത്തിയത്. ഡിസംബറിൽ 31 ന് വകത്തൂർ ബീച്ചിലെ ഡാൻസ് പാർട്ടിക്കിടെയാണ് സഞ്ജയിനെ കാണാതായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഡിസംബർ 30 നാണ് പുതുവത്സരം ആഘോഷിക്കാൻ സഞ്ജയ് ഗോവക്ക് പോയത്. വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകനാണ് 19 വയസുകാരനായ സഞ്ജയ്.
പുതുവർഷ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം സഞ്ജയിയെ കാണാതായെന്നാണ് കൂട്ടുകാർ പറയുന്നത്. നാട്ടുകാര്‍ കൂടിയായ രണ്ട് പേരാണ് സഞ്ജയ്ക്കൊപ്പം ഗോവയ്ക്ക് പോയത്. സഞ്ജയെ കാണാതായ വിവരം ജനുവരി ഒന്നിന് തന്നെ ഗോവ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. കുടുംബം തലയോലപറമ്പ് പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്നലെ മൃതദേഹം ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.