ആലപ്പുഴ: ആലപ്പുഴ ബൈപാസില്‍ കുതിരപ്പന്തിയ്ക്കു സമീപത്ത് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോര്‍ന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പെട്രോള്‍ കയറ്റി പോയ ടാങ്കര്‍ ലോറിയും എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ടാങ്കര്‍ ലോറിയ്ക്ക് ചോര്‍ച്ച ഉണ്ടാവുകയായിരുന്നു.
വിവരം അറിഞ്ഞ സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് ഫോം പമ്പ് ചെയ്ത് സ്ഥലം സുരക്ഷിതം ആക്കിയത്. റോഡിലേക്ക് വീണ പെട്രോളിയം ഉത്പന്നങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതിനൊപ്പം മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ഫയര്‍ ഫോഴ്സ് അറിയിച്ചു.
ഇതിനിടെ അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് അപകടത്തില്‍ പെട്ട ടാങ്കര്‍ മാറ്റിയും റിക്കവറി വാന്‍ ഉപയോഗിച്ച് കാര്‍ മാറ്റിയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തതായി അഗ്നിശമന സേന അറിയിച്ചു.
ആലപ്പുഴ സ്റ്റേഷന് ഓഫീസര്‍ പ്രസാദ്.എസ്, എഎസ്ടി ഒ ജയസിംഹന് എന്നിവരുടെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒമാരായ വേണുഗോപാല്‍, അനില്‍കുമാര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസറന്മാരായ രാജേഷ്. ആര്, ശ്രീജിത്ത്. എസ്, രതീഷ്. പി, പ്രശാന്ത്. പി.പി, ഡാനി ജോര്‍ജ്, വിനീഷ്. വി, പ്രവീണ്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.