കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് കത്തിനശിച്ച സംഭവത്തിൽ അന്വേഷണമാരംഭിച്ച് കസബ പൊലീസ്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമെന്നാരോപിച്ച് കെഎസ്‍യു കോളേജിൽ ഉപവാസസമരം നടത്തി.
28 വർഷത്തിന് ശേഷമാണ് ഗുരുവായൂരപ്പൻ കോളേജ് യൂണിയൻ എസ്.എഫ്.ഐ യിൽ നിന്ന് കെഎസ്‍യു പിടിച്ചെടുത്തത്. ശേഷം കാലങ്ങളായി എസ്എഫ്ഐയുടെ കയ്യിലായിരുന്ന യൂണിയൻ ഓഫീസ് പെയിന്റടിച്ച് നവീകരിക്കുകയും ചെയ്തു.
പ്രധാന മുറിയോട് ചേർന്ന് ബാനറുകളും മറ്റും സൂക്ഷിക്കുന്ന പൂട്ടിയിടാറില്ലാത്ത മുറിയാണ് ക്രിസ്മസ് അവധി കഴിഞ്ഞെത്തിയപ്പോൾ കത്തിയ നിലയിൽ കണ്ടത്. ഇതിൽ സൂക്ഷിച്ച കൊടിതോരണങ്ങളും പേപ്പറുകളും കസേരയും കത്തിനശിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് യൂണിയൻ ഭാരവാഹികൾ ഏകദിന ഉപവാസ സമരം നടത്തി.ജില്ലാ പ്രസിഡന്റ് വിടി സൂരജ് ഉപവാസസമരം ഉദ്ഘാടനം ചെയ്തു. അതേ സമയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.