ഉത്തര്‍പ്രദേശില്‍ 35 കാരനായ ആയുര്‍വേദ ഡോക്ടറെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നില്പ്രതികള്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.ജൗൻപൂര്‍ ജില്ലയിലെ ജലാല്‍പൂര്‍ മേഖലയില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഡോ തിലക്ധാരി സിംഗ് പട്ടേല്‍ ആണ് കൊല്ലപ്പെട്ടത്. ബിരുദധാരിയായ സിംഗ് കഴിഞ്ഞ എട്ട് വര്‍ഷമായി വാടകക്കെട്ടിടത്തില്‍ 'സായി ചികിത്സാലയ' എന്ന ക്ലിനിക്ക് നടത്തിവരുന്നു. വീട്ടില്‍ തന്നെയാണ് ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്നലെ പുലര്‍ച്ചെയോടെ ചിലര്‍ സിംഗിനെ വീട്ടില്‍ കയറി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നില്‍. രാത്രികാലങ്ങളില്‍ പട്ടേല്‍ വീട്ടിലെ വാതില്‍ തുറന്നിടാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ സഹായിക്കാൻ വേണ്ടിയായിരുന്നു ഇത്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് (സിറ്റി) ബ്രിജേഷ് കുമാര്‍ ഗൗതം പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.