ബ്രട്ടീഷ് പാരന്റിംഗ് പ്ലാറ്റ്ഫോമാണ് മംമ്സ്നെറ്റ്. അടുത്തിടെ മംമ്സ്നെറ്റി(Mumsnet) -ല്‍ ഒരു സ്ത്രീ ചോദിച്ച ഒരു ചോദ്യം വൻചർച്ചകള്‍ക്ക് കാരണമായിത്തീർന്നു.50 -ാമത്തെ വയസ്സില്‍ ഒരാള്‍ കുഞ്ഞിനെ വേണം എന്ന് തീരുമാനിക്കുന്നത് ശരിയാണോ എന്നായിരുന്നു ഇവരുടെ ചോദ്യം.
ശരിക്കും എത്ര വയസ് വരെയുള്ളവർക്ക് കുട്ടികളാവാം. വയസ്സ് കൂടുന്തോറും കുട്ടികളാവുമ്പോഴുള്ള പ്രശ്നങ്ങള്‍ എന്തെല്ലാമാണ് തുടങ്ങി ഒരുപാട് ചർച്ചകള്‍ ഇതിന്റെ ഭാഗമായി ഉയർന്നുവന്നു. "50 -ാം വയസ്സില്‍ നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുമോ? 40 -ാമത്തെ വയസ്സില്‍ ഒരു കുഞ്ഞുണ്ടായാല്‍ നിങ്ങള്‍ക്കതില്‍ ഖേദം തോന്നുമോ?" എന്നതായിരുന്നു ചോദ്യം. അതോടൊപ്പംതന്നെ മാനസികമായും സാമ്പത്തികമായും അതിന് സാധിച്ചാലും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടാകുമോ എന്ന ചർച്ചയും ഉയർന്നുവന്നു.
50 -ാം വയസ്സില്‍ ഒരു കുട്ടിയുണ്ടാകുന്നതിന് കുഴപ്പമില്ല. എന്നാല്‍, 60 -ാമത്തെ വയസ്സില്‍ ആ കുട്ടി കൗമാരക്കാരിയോ, കൗമാരക്കാരനോ ആയിരിക്കുന്നത് ആലോചിക്കുമ്പോള്‍ വിചിത്രമായി തോന്നും എന്നാണ് ഒരാള്‍ പറഞ്ഞിരിക്കുന്നത്. മറ്റൊരാള്‍ പറഞ്ഞത് 50 -ല്‍ ഓക്കേ, പക്ഷേ 54 ആയാല്‍ നടക്കില്ല എന്നാണ്.
മറ്റൊരാള്‍ പറഞ്ഞത്, താൻ ഒരു കുഞ്ഞിന് വേണ്ടി വളരെക്കാലം ശ്രമിച്ചു. ഒരുപാട് ചികിത്സകള്‍ ചെയ്തു. ഫലം കണ്ടില്ല. തനിക്ക് ഇപ്പോള്‍ 45 വയസ്സായി പ്രായം. ഇപ്പോള്‍ ഒരു കുഞ്ഞിന് വേണ്ടി താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. അത് സാധ്യമാണെങ്കില്‍ 50 -ാമത്തെ വയസ്സിലും ഒരു കുട്ടി ഉണ്ടാവുന്നതിന് താൻ തയ്യാറാണ് എന്നാണ്.
മറ്റൊരാള്‍ പറഞ്ഞത്, തനിക്ക് കുട്ടികള്‍ വേണമെന്ന് തോന്നിയാല്‍ ഒരാള്‍ 40 -ലും മറ്റൊരാള്‍ 50 -ലും ആവുന്നതില്‍ ഒരു പ്രശ്നവുമില്ല. പക്ഷേ, കുടുംബത്തില്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ, നേരത്തെ ഉള്ള മരണങ്ങളോ ഇല്ലെങ്കില്‍ മാത്രമാണ് അങ്ങനെ ചെയ്യുക എന്നാണ്.
എന്തായാലും കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത്, മാനസികവും ശാരീരികവുമായ ആരോഗ്യവും മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയും ഉണ്ടെങ്കില്‍ 50 -ലായാലും കുഞ്ഞുങ്ങള്‍ വേണമെന്ന് തീരുമാനിക്കുന്നതില്‍ തെറ്റില്ല എന്നാണ്. അതേസമയം, ചുരുക്കം ചിലർ അതിലെ ആരോഗ്യപരമായ പ്രയാസങ്ങളും ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്കെന്താണ് തോന്നുന്നത്?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.