പുതുവത്സരാഘോഷം കാണാനെത്തിയ ഒമ്പതു വയസ്സുകാരന് ലാത്തിയടി; പൊലീസിനെതിരെ പരാതി,,

 ആലപ്പുഴ: കായംകുളത്ത് പുതുവത്സര രാത്രിയില്‍ പടക്കം പൊട്ടിക്കുന്നത് കാണാനെത്തിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുവെന്ന് പരാതി.കരിമരുന്ന് പ്രയോഗം കാണാനെത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. ചോദ്യം ചെയ്ത ബന്ധുവിനെയും അയല്‍വാസികളെയും പൊലീസ് മര്‍ദ്ദിച്ചു.

കായംകുളത്തിന് അടുത്ത് കോയിക്കല്‍ ജംഗ്ഷനില്‍ പുതുവത്സരാഘോഷം നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള പടക്കം പൊട്ടിക്കല്‍ കാണാനാണ് അജയനും ഒമ്പതു വയസ്സുള്ള മകനും എത്തിയത്. സ്ഥലത്ത് വന്‍ തിരക്കായിരുന്നു. 

നാട്ടുകാരെ ഒതുക്കുന്നതിനായി പൊലീസ് ലാത്തി വീശിയിരുന്നു. ആ സമയത്താണ് ഒമ്പതു വയസ്സുകാരന്റെ പുറത്ത് അടിയേറ്റത്. ഇതു ചോദ്യം ചെയ്ത ബന്ധുക്കളെയും നാട്ടുകാരെയും പൊലീസ് ലാത്തി വീശി ഓടിച്ചു. എന്നാല്‍ കുട്ടിക്ക് അടി കൊണ്ടതെന്ന് അറിയില്ലെന്നാണ് കായംകുളം പൊലീസ് പറയുന്നത്. 

നാട്ടുകാരെ ലാത്തി വീശി ഓടിച്ചപ്പോള്‍ കുട്ടികള്‍ അവിടെയുണ്ടായിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നടുവിന് അടിയേറ്റ കുട്ടി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ പരാതി നല്‍കുമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !