ശ്വേതമേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിയതി സിസി 1/ 2024 എന്ന ചിത്രം നവാഗതനായ അരുണ്‍ദേവ് സംവിധാനം ചെയ്യുന്നു..
ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിന് മുഹമ്മദ് റഫീക്കും ജംഷീറും ചേര്‍ന്നാണ് രചന. ശ്യാമളല് പി. തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൈതപ്രം, ഗിരീഷ് അമ്പ്ര, ശരണ്യ പനാട്ട് എന്നിവരാണ് ഗാനരചന.മോഹൻ സിതാര, ശ്രീജിത്ത് റാം എന്നിവര്‍ സംഗീതം പകരുന്നു.
പ്രോജക്ട് ഡിസൈനര്‍: പി. ശിവപ്രസാദ്. ചിത്രീകരണം ഉടൻ ആരംഭിക്കും. അതേസമയം ക്യൂൻ എലിസബത്ത് ആണ് ശ്വേത മേനോന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മീര ജാസ്മിനും നരേനും ഇടവേളയ്ക്കുശേഷം ഒരുമിച്ചഭിനയിച്ച ചിത്രം എം. പദ്മകുമാര്‍ ആണ് സംവിധാനം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.