നായകൻ വീണ്ടും വരാര്‍.: രണ്ട് മാസം മുൻപ് 'ദൃശ്യം',, പടിയിറങ്ങി, എൻട്രിയായി 'നേര്', അതും സെയിം കോമ്പോ !

 ഒരുകാലത്ത് അന്ന്യം നിന്നിരുന്ന കോടി ക്ലബ്ബുകള്‍ മലയാള സിനിമയിലേക്ക് എത്തിയിട്ട് നാളുകള്‍ ഏറെയായി കഴിഞ്ഞു. അതിന് തുടക്കം ഇട്ടത് മോഹൻലാല്‍ ചിത്രങ്ങളാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.ദൃശ്യം, പുലിമുരുകൻ, ലൂസിഫര്‍ ഒക്കെ അതിന് ഉദാഹരണങ്ങള്‍ ആണ്. എന്നാല്‍ അടുത്തിടെ ആണ് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ദൃശ്യം മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ ലിസ്റ്റില്‍ നിന്നും പുറത്തായത്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡിനോട് ആയിരുന്നു കഴിഞ്ഞ പത്ത് വര്‍ഷമായി തലയെടുപ്പോടെ നിന്ന ദൃശ്യത്തിന്റെ റെക്കോര്‍ഡ് അടിയറവ് പറഞ്ഞത്.

ദൃശ്യം പുറത്തായെങ്കിലും കൃത്യം മൂന്നാം മാസം മറ്റൊരു മോഹൻലാല്‍ ചിത്രം മലയാളം ബോക്സ് ഓഫീസ് ഹിറ്റ് പട്ടികയിലേക്ക് എത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഒരിടവേളയ്ക്ക് ശേഷം മോഹൻലാല്‍ വൻ തിരിച്ചുവരവ് നടത്തിയ നേര് തന്നെ. 

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ മോഹൻ എന്ന പബ്ലിക് പ്രോസിക്യൂട്ടറായാണ് മോഹൻലാല്‍ അഭിനയിച്ചത്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച നേര് ബോക്സ് ഓഫീസിലും കുതിക്കുകയാണ്. 

മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ഒൻപതാം സ്ഥാനത്താണ് നേര് ഉള്ളത്. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് മോഹൻലാല്‍ ചിത്രം ഈ നേട്ടം കൊയ്തത് എന്നത് ഏറെ ശ്രദ്ധേയമാണ്. നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയാണ് പത്താം സ്ഥാനത്തുള്ളതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു. 

2018, പുലിമുരുകൻ, ലൂസിഫര്‍, ഭീഷ്മപര്‍വ്വം, ആര്‍ഡിഎക്സ്, കണ്ണൂര്‍ സ്ക്വാഡ്, കുറുപ്പ്, പ്രേമം എന്നീ ചിത്രങ്ങളാണ് യഥാക്രമം ഒന്ന് മുതല്‍ എട്ട് വരെയുള്ള സിനിമകള്‍. പുതിയ എൻട്രികള്‍ വന്നപ്പോള്‍ 2023ലെ ഹിറ്റ് ചിത്രമായ രോമാഞ്ചം പതിനൊന്നാം സ്ഥാനത്തേക്ക് മാറിയെന്നും അനലിസ്റ്റുകള്‍ പറയുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !