കാമുകിയെ കൊലപ്പെടുത്തിയ കേസ്: എസ്. ഐക്ക് ജീവപര്യന്തം ശിക്ഷ,,

കാമുകിയെ കൊലപ്പെടുത്തിയ കേസ്: എസ്. ഐക്ക് ജീവപര്യന്തം ശിക്ഷ,,

കുമളി: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ കമ്പം ട്രാഫിക് എസ്.ഐ. യായിരുന്ന ജയകുമാറിനെ (55) തേനി ജില്ലാ വനിതാ കോടതി ജീവപര്യന്തം ശിക്ഷിച്ചു.ക.മ്പംമെട്ട് കോളനി സ്വദേശി അമൃത കൊല്ലപ്പെട്ട കേസിലാണ് ജില്ലാ ജഡ്ജി എസ് ഗോപിനാഥ് ശിക്ഷ വിധിച്ചത്.2023 മാര്‍ച്ച്‌ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന അമൃതയുമായി ജയകുമാര്‍ അടുപ്പത്തിലാവുകയും പിന്നീട് ജയകുമാര്‍ അമൃതയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനാവുകയുമായിരുന്നു. 

ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും പതിവായി.കഴിഞ്ഞ മാര്‍ച്ചില്‍ അമൃതയെവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും സംശയം തോന്നി മകള്‍ റാണി കമ്പം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

അന്വേഷണത്തില്‍ അമൃതയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും ജയകുമാര്‍ അറസ്റ്റിലാവുകയും ചെയ്തു.സംഭവ ദിവസം ജയകുമാര്‍ അമൃതയുടെ വീട്ടില്‍ എത്തിയിരുന്നതായും ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും സാക്ഷി മൊഴികളില്‍ കണ്ടെത്തി.

സംഭവത്തിനു ശേഷം ജയകുമാര്‍ ബൈക്കില്‍ കമ്പം ഭാഗത്തേക്ക് പോകുന്നതായും സാക്ഷി മൊഴികള്‍ ഉണ്ടായിരുന്നു. അമൃതയുടെ മരണം മര്‍ദ്ദനമേറ്റുണ്ടായതാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network