കുമരകം: മാതാവിനെ സ്വന്തമാക്കാൻ കുട്ടികള്‍ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞതോടെ മക്കളെ കൊല്ലാൻ ശ്രമം. കേസില്‍ മന്ത്രവാദ ചികിത്സകന് അറസ്റ്റില്‍.
ഒന്‍പത് വയസുള്ള ആണ്‍കുട്ടിയേയും സഹോദരനേയും ആണ് പ്രതി ക്രൂരമായി മര്‍ദിച്ച് കൊല്ലാൻ നോക്കിയത്. സംഭവത്തില്‍ എരുമേലി കനകപ്പലം ഐഷാ മന്‍സില്‍ വീട്ടില്‍ അംജത് ഷാ (43) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞവര്‍ഷം മുതല്‍ കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായ ഇയാള്‍ പലപ്പോഴായി വീട്ടില്‍ വന്നു പോയിരുന്നു. ഇതിനിടയില്‍ ഇയാള്‍ കുട്ടികളുടെ മാതാവിനെ സ്വന്തമാക്കുന്നതിന് വേണ്ടി പരാതിക്കാരനായ കുട്ടിയെയും, അനുജനെയും മര്‍ദ്ദിക്കുകയും, നെഞ്ചിന് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ കടന്നുകളയുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു.
കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഒളിവില്‍കഴിഞ്ഞിരുന്ന ഇയാളെ കാഞ്ഞിരപ്പള്ളി, പിച്ചകപള്ളിമേട് ഭാഗത്തുനിന്നും സാഹസികമായി പിടികൂടുകയായിരുന്നു.
ഇയാള്‍ കാഞ്ഞിരപ്പള്ളിയിലും, പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മന്ത്രവാദ ചികിത്സ നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ പിടികൂടുന്ന സമയം ഇയാളുടെ കയ്യില്‍നിന്നും നിരവധി മന്ത്രവാദ തകിടുകളും മറ്റും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
കുട്ടിയുടെ പിതാവിന്റെ മരണത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. കുമരകം സ്റ്റേഷന് എസ്.എച്ച്.ഓ അന്‍സല്‍ എ.എസ്, എസ്.ഐ സാബു, സി.പി.ഓ മാരായ രാജു, ഷൈജു, അരുണ്‍പ്രകാശ്, സാനു, മിനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.