വീട് കുത്തിതുറന്ന് മോഷണം: യുവാവ് അറസ്റ്റില്‍,,

ചെറുവത്തൂര്‍: വീട്ടുകാര്‍ വിനോദയാത്ര പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം. സംഭവത്തില്‍ മലപ്പുറം സ്വദേശി ഷിബിലിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ ടൗണിനടുത്ത് കയ്യൂര്‍ റോഡിലെ പി.വി. ബാലകൃഷ്ണന്‍റെ വീട്ടിലാണ് സംഭവം. വീട്ടിനകത്തെ അലമാരയില്‍ സൂക്ഷിച്ച 20,000 ത്തോളം രൂപ, വിദേശ കറന്‍സികള്‍, രണ്ടു മൊബൈല്‍ ഫോണുകള്‍, വില കൂടിയ പുതിയ വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ മോഷണം പോയി. 

മുറികളിലുമുള്ള സാധനങ്ങള്‍ മുഴുവന്‍ വലിച്ചിട്ട നിലയിലായിരുന്നു. അതേസമയം മറ്റൊരു അലമാരയില്‍ സൂക്ഷിച്ച പത്തു പവനിലധികം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയതുമില്ല. വീടിന്‍റെ മുന്‍വാതിലിനോട് ചേര്‍ന്നുള്ള കട്ടിള ആയുധങ്ങള്‍ ഉപയോഗിച്ച്‌ കുത്തിപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. 


ബാലകൃഷ്ണനും ഭാര്യ ജയഭാരതിയും കുടുംബവും ശനിയാഴ്ച രാവിലെ കുടകിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു. 


30 വര്‍ഷത്തിലധികമായി മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ജോലി ചെയ്തിരുന്ന ബാലകൃഷ്ണന്‍ ചെറുവത്തൂരില്‍ സ്ഥിര താമസമാക്കിയിട്ട് രണ്ടു വര്‍ഷമായി. കേസ് അന്വേഷണത്തിന് ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !