1984ല്‍ ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ സംവിധായകൻ ബാലചന്ദ്രമേനോൻ മലയാള സിനിമയ്ക്ക് മുന്നിലേക്ക് അവതരിപ്പിച്ച പതിനാല് വയസുകാരി ഒരൊറ്റ സിനിമ കൊണ്ട് മലയാളിയുടെ മനസില്‍ ഒരു കസേര വലിച്ചിട്ടിരുന്നു.
പറഞ്ഞ് വരുന്നത് വേറാരേയും പറ്റിയല്ല ഒരു കാലഘട്ടത്തിന്റെ കൗമാര-യൗവനങ്ങളുടെ മധുരക്കിനാവുകളെയും സൗന്ദര്യസങ്കല്പ്പങ്ങളെയുമാകമാനം തന്റെ രൂപത്തിലേക്ക് വലിച്ചടുപ്പിച്ചുനിര്ത്തിയ ശോഭന എന്ന അഭിനേത്രിയെ കുറിച്ചാണ്. നൃത്തം ചെയ്യുന്ന നായികമാര്‍ അനവധി ഉണ്ടാവുകയും പിന്നീട് അതേപോലെ മറഞ്ഞുപോവുകയും ചെയ്ത ഭൂമികയാണ് മലയാള സിനിമ.
അവിടെ നൃത്തത്തെയും സിനിമയെയും മുറുകെപ്പിടിച്ചുകൊണ്ട് അനുസ്യൂതം പടര്‍ന്നൊഴുകിയ പ്രതിഭയാണ് ശോഭനയുടേത്. മലയാളത്തില്‍ നിന്നും തമിഴിലേക്കും കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകളിലേക്കും അതും കടന്ന് ഇംഗ്ലീഷ് ഭാഷയില്‍ സൃഷ്ടിക്കപ്പെട്ട സിനിമകളിലേക്ക് പോലും മലയാളത്തിന്റെ ഈ നടി ശോഭ പടര്‍ത്തി. അസാമാന്യ അഭിനയ പ്രതിഭ എന്നതിനപ്പുറം അഭിനയത്തിന്റെ ശോഭന ടച്ച് കഥാപാത്രങ്ങള്‍ക്ക് നല്കാൻ അവര്‍ക്ക് സാധിച്ചു.
ഇന്നും ശോഭനയെ സ്ക്രീനില്‍ കണ്ടാല്‍ ആരും നോക്കി നിന്നുപോകും. അമ്പത്തിമൂന്നിലും ശോഭനയ്ക്കുള്ള ഗ്രേസ് അത്രത്തോളമാണ്. അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും തന്റെ ജീവവായുവായ നൃത്തത്തില്‍ ഇപ്പോഴും ശോഭന സജീവമാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ശോഭന തന്റെ വിശേഷങ്ങളും നൃത്തത്തിന്റെ വിശേഷങ്ങളും അതുവഴി പങ്കുവെക്കാറുമുണ്ട്.
അതേസമയം ഇപ്പോള്‍ ശോഭനയുടെ ഒരു വീഡിയോ വലിയ രീതിയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ഒരു കൊച്ചുപെണ്കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന ശോഭനയുടെ വീഡിയോയാണ് വൈറലാകുന്നത്. ശോഭനയ്ക്കൊപ്പം വീഡിയോയിലുള്ള കൊച്ചുപെണ്‍കുട്ടി മകള്‍ നാരായണിയാണെന്നാണ് പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. ശോഭനയുടെ ഫാൻപേജിലാണ് വീഡിയോ പ്രചരിക്കുന്നത്.
പൊതുവെ മകളെ മാധ്യമങ്ങള്‍ക്ക് മുൻപില് കൊണ്ടുവരാൻ ഒട്ടും താല്പര്യമില്ലാത്തയാളാണ് ശോഭന. അങ്ങനെയുള്ള ശോഭന മകള്‍ക്കൊപ്പം സ്റ്റേജില്‍ നൃത്തം ചെയ്ത് തുടങ്ങിയോ എന്ന സംശയാണ് ആരാധകര്‍ക്ക്. നൃത്തത്തിനോട് നാരായണിയ്ക്കും താല്പര്യമുണ്ടെന്ന് ശോഭനയുടെ അഭിമുഖങ്ങളില്‍ നിന്നും ആരാധകര്‍ മനസിലാക്കിയിട്ടുള്ള കാര്യമാണ്.
ശോഭനയെ പോലെ തന്നെ ഗംഭീരമായാണ് നാരായണിയും ചുവടുകള്‍ വെയ്ക്കുന്നത്. ശോഭനയേയും നാരായണിയേയും ഒന്നിച്ച് കാണാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇന്നലെ വരെ ഒക്കത്തിരുന്ന കൊച്ചല്ലേ ഇത് എന്നായിരുന്നു ചിലരുടെ കമന്റുകള്‍. മറ്റ് ചിലര്‍ ശോഭനയുടെ ഗ്രേസിനൊപ്പം എത്താൻ നാരായണിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കുറിച്ചത്.
ഇനിയും അമ്മയില്‍ നിന്ന് നാരായണി ഒരുപാട് പഠിക്കാനുണ്ടെന്നായിരുന്നു ചിലരുടെ കമന്റുകള്‍. നാരായണിക്ക് ഇപ്പോള്‍ പതിമൂന്ന് വയസ് പ്രായം വരും. അവിവാഹിതയായ ശോഭന ദത്തെടുത്ത കുട്ടിയാണ് അനന്ത നാരായണി. ആറ് മാസം പ്രായമായ കുഞ്ഞിനെയായിരുന്നു ശോഭന ദത്തെടുത്തത്. ഗുരുവായൂര്‍ അമ്പല നടയില്‍ വെച്ചായിരുന്നു അനന്ത നാരാണിയുടെ ചോറൂണ്.
ആരാധകര്‍ നിരന്തരമായി ശോഭനയോട് മകളെ കുറിച്ച് ചോദിക്കാറുണ്ടെങ്കിലും മകളുടെ വിശേഷങ്ങള്‍ അധികം താരം പങ്കിടാറില്ല. മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടാണ് താരം അങ്ങനെ ചെയ്യുന്നത്. തന്റെ മകളാണ് തന്റെ ലോകമെന്ന് ശോഭന പലപ്പോഴായി തെളിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.