തൃശൂര്‍: പന്ത്രണ്ടുകാരനെ ക്രൂരമായ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 97 വർഷം കഠിന തടവ്. അഞ്ചേരി വളര്‍ക്കാവ് നെടിയമ്പ്രത്ത് ബാബു( 59) വിനെയാണ് തൃശൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്..കഠിന തടവിന് പുറമേ 5,61,000 രൂപ പിഴയും അടയ്ക്കണം. 2021 ഓഗസ്റ്റ് മുതല്‍ 2022 ഫെബ്രുവരി വരെ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയുടെ വീട്ടില്‍ ട്യൂഷനു കുട്ടി എത്തിയപ്പോഴായിരുന്നു ഇയാള്‍ പീഡിപ്പിച്ചത്.
പരാതിയില്‍ ഒല്ലൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഹരീന്ദ്രന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ബെന്നി ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് 15 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ആറു തൊണ്ടി മുതലുകളും ഹാജരാക്കി.
പ്രോസിക്യൂഷനെ സഹായിക്കാനായി ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ജോഷി സി ജോസ്, സി വി വിനീത് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എ സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.