ബീഹാർ: ബീഹാറിലെ ദര്‍ബംഗ ജില്ലയില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. ഒറ്റരാത്രികൊണ്ട് ഒരു കുളം മോഷ്ടിക്കപ്പെട്ടു.
കുളം നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു കുടിലാണുള്ളത്. ദര്‍ഭംഗയിലെ സര്‍ക്കാര്‍ കുളം ഭൂമാഫിയ മോഷ്ടിച്ചതായി ആരോപണം ഉയരുന്നു. അവര്‍ ജലാശയത്തില്‍ മണല്‍ നിറച്ച് അതില്‍ ഒരു കുടില്‍ കെട്ടിയതായി റിപ്പോര്‍ട്ടുണ്ട്.
രാത്രിയില്‍ ട്രക്കുകളും യന്ത്രസാമഗ്രികളും സ്ഥലത്ത് നിന്നും പോകുന്നത് കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈ അസാധാരണ 'മോഷണം' ഇപ്പോള്‍ ദര്‍ഭംഗ പൊലീസ് അന്വേഷിക്കുകയാണ്. മത്സ്യകൃഷിക്കും ചെടികള്‍ നനയ്ക്കുന്നതിനും വേണ്ടിയായിരുന്നു പ്രദേശവാസികള്‍ ഈ കുളം ഉപയോഗിച്ചിരുന്നത്.
സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ ഇപ്പോള്‍ നിരപ്പായ പ്രദേശം കാണാം. ഒപ്പം അസംസ്കൃതമായി നിര്‍മ്മിച്ച ഒരു കുടിലും. ആ സ്ഥലത്ത് കുളം ഉണ്ടായിരുന്നതിന്റെ യാതൊരു ലക്ഷണങ്ങളും ദൃശ്യങ്ങളിലില്ല.
കഴിഞ്ഞ 10-15 ദിവസങ്ങളിലാണ് നികത്തല്‍ നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ഡിഎസ്പി കുമാര്‍ പറഞ്ഞു. ഇത് മിക്കവാറും രാത്രി സമയങ്ങളിലാണ് ചെയ്തിരുന്നത്. ഈ ഭൂമി ആരുടേതാണ് എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ല എന്നാണ് പോലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.