കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. നമ്മള് കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്.
കണ്ണുകളുടെ ആരോഗ്യത്തിനായി പ്രധാനമായി കഴിച്ചിരിക്കേണ്ട പച്ചക്കറിയാണ് ക്യാരറ്റ്. ഇതില്‍ ബീറ്റ കരോട്ടീൻ, വിറ്റാമിൻ എ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
കാഴ്ചശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. അതുപോലെ കണ്ണുകളുടെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇവയിലെ വിറ്റാമിൻ ബിയും സിയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ഡയറ്റില്‍ കാപ്സിക്കം ഉള്‍പ്പെടുത്തുന്നതും വളറെ നല്ലതാണ്. വിറ്റാമിൻ എ, ഇ, സി, ആന്റി ഓക്സിഡന്റ് എന്നിവയാല്‍ സമ്ബുഷ്ടമാണ് കാപ്സിക്കം.അവ കഴിക്കുന്നത് കണ്ണുകള്‍ക്ക് നല്ലതാണ്.
മധുരക്കിഴങ്ങ് കഴിക്കുന്നതും കണ്ണുകള്‍ക്ക് ഗുണം ചെയ്യും. വിറ്റാമിൻ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.