ആരോഗ്യകരമായ ശരീരത്തിന് വെള്ളത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്.ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. അത്തരത്തില്‍ വെളളം കുടിക്കാന്‍ മടിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍
1 ഭക്ഷണത്തോടൊപ്പം വെള്ളവും കുടിക്കുക. നാരങ്ങ, ഓറഞ്ച്, കുക്കുമ്പര്‍ തുടങ്ങിയവ ചേര്‍ത്തും വെള്ളം കുടിക്കാം.
2 സൂപ്പ്, പായസം, ചാറു കറികള്‍ തുടങ്ങിയ വിഭവങ്ങള്‍ തെരഞ്ഞെടുക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
3 അവോക്കാഡോ, തക്കാളി, തണ്ണിമത്തന് തുടങ്ങിയ ഫലങ്ങളിലും ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്.
4 ഇടവേളയെടുത്ത് ദിവസം മുഴുവന്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
5 ചര്‍മ്മത്തിലൂടെ അമിതമായ ജലനഷ്ടം തടയുന്നതിന് മോയ്സ്ചറൈസര്‍ പ്രയോഗിച്ച് നിര്‍ജ്ജലീകരണം തടയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.