മുഖ്യമന്ത്രി മരിക്കാൻ പ്രാകുന്നു: എത്ര മറിയക്കുട്ടിമാരെയാണ് രംഗത്തിറക്കിയിരിക്കുന്നത്,അദ്ദേഹത്തിനോടുള്ള അസൂയ കൂടുകയാണെന്ന് മന്ത്രി സജി ചെറിയാൻ,,

 കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മരണത്തിനായി പലരും കാത്തിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്നും ബോംബ് വെക്കണമെന്നും പറയുന്നവരുണ്ട്. മുഖ്യമന്ത്രി മരിക്കാനായി വെള്ളമൊഴിച്ചും

വിളക്കു കത്തിച്ചും പ്രാകുകയാണ് എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. മുഖ്യമന്ത്രിയോട് അസൂയ ഉള്ളവരുടെ എണ്ണം കൂടുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

നടക്കാതെപോകുമായിരുന്ന ഒട്ടേറെ പ്രവൃത്തികള്‍ നടത്തിയെടുക്കുക എന്നത് കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിശ്ചയദാര്‍ഢ്യമാണ് എന്നാണ് സജി ചെറിയാൻ പറയുന്നത്. 

അസൂയക്കാരുടെ എണ്ണം ഒരുപാട് കൂടിക്കൊണ്ടിരിക്കുകയാണ്. ഭയങ്കര അസൂയയാണ്. ചിലര്‍ പറയുന്നത് അദ്ദേഹം വണ്ടിയിടിച്ച് മരിക്കും, ചിലര്‍ പറയുന്നത് അദ്ദേഹത്തെ ബോംബ് വെച്ച് പൊട്ടിക്കും, എന്തെല്ലാമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്?

എത്ര മറിയക്കുട്ടിമാരാണ് നമ്മുടെ നാട്ടിൽ ഇതിനു വേണ്ടി തയ്യാറെടുക്കുന്നത്. അവരെയൊക്കെ ഉപയോഗപ്പെടുത്തുകയാണ്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. ഒന്നും പറയാന്‍ പാടില്ലാത്ത ഒരു കാലമായത് കൊണ്ട് ഒന്നും ഞാന്‍ പറയുന്നില്ല. 

പക്ഷേ, ഒരു കാര്യമോര്‍ക്കണം, കേരളത്തിന്റെ 78 വയസ്സുള്ള മുഖ്യമന്ത്രി ഞങ്ങളേക്കാള്‍ ആരോഗ്യവാനായാണ് കഴിഞ്ഞ 37 ദിവസം കേരളം മുഴുവന്‍ പര്യടനം നടത്തിയത്. ഇതൊന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. ഏറ്റെടുത്ത പ്രവൃത്തികൾ എല്ലാം പൂർത്തിയാക്കുകയാണ്- സജി ചെറിയാൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !