മോര് പതിവായി കുടിച്ചാല്‍ ശരീരത്തിന് എന്തൊക്കെ സംഭവിക്കും?

ചൂട് അമിതമായാല്‍ ഒരു ഗ്ലാസ് മോര് കുടിക്കാൻ ആഗ്രഹിക്കാത്ത മലയാളികള്‍ ചുരുക്കമാണ്. ചിലര്‍ക്ക് പതിവായി മോര് കുടിക്കാൻ വളരെ ഇഷ്ടമാണ്.ഇത്തരത്തില്‍ പതിവായി മോര് കുടിക്കുന്നതിലൂടെ ശരീരത്തിന് എന്തെല്ലാമാണ് ലഭിക്കുന്നതെന്ന് നോക്കാം…

മലബന്ധം

 ഇന്നത്തെ ജീവിത രീതിയില്‍ എല്ലാവര്‍ക്കും വരാനിടയുള്ള അസുഖമാണ് മലബന്ധം. ഈ പ്രശ്നം കുറയ്‌ക്കാൻ സഹായിക്കുന്ന ഒന്നാണ് മോര്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദിവസേന മോര് കുടിക്കുന്നതിലൂടെ കുടലിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും മലബന്ധം ഇല്ലാതാക്കുവാനും സഹായിക്കുന്നു.

നിര്‍ജലീകരണം തടയുവാൻ

ശരീരത്തിലെ നിര്‍ജലീകരണം തടയാൻ ഏറ്റവും ഉത്തമമാണ് മോര്. നിങ്ങളുടെ ദാഹം അകറ്റുന്നതിനൊപ്പം നിര്‍ജലീകരണം തടയാനും സഹായിക്കുന്നു. ഇതിലെ ഇലക്‌ട്രോലൈറ്റ്‌സാണ് ശരീരത്തില്‍ നിന്നും വെള്ളത്തിന്റെ അംശം കുറയുന്നത് തടയുവാൻ സഹായിക്കുന്നത്.

പോഷകസമൃദ്ധം

കുറച്ച്‌ തൈരെടുത്ത് അതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും കറിവേപ്പില, ചെറിയ ഉള്ളി, പച്ചമുളക് ഇഞ്ചി എന്നിവ ചതച്ചതും ചേര്‍ത്ത് ഇളക്കിയാണ് മോര് തയ്യാറാക്കുന്നത്. 

അതിനാല്‍, നിരവധി പോഷകങ്ങളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട്. പൊട്ടാസ്യം, വിറ്റാമിന്‍ ബി എന്നിവ മോരില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തെ സംരക്ഷിക്കും.

ശരീര ഭാരം കുറയ്‌ക്കാൻ

ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവര്‍ക്കും മോര് നല്ലതാണ്. വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം ഇവയെല്ലാം നുക്ക് മോര് കുടിക്കുന്നതിലൂടെ നേടാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !