'കോണ്‍ഗ്രസിന്റെ ആയിരത്തിയൊന്നാമത്തെ വീടും സ്വാഹ; വാഗ്ദാനം പാലിക്കാൻആര്‍ജവം കാണിക്കൂ'; എംവി ജയരാജൻ,,

 കോണ്‍ഗ്രസിനേയും കെ പി സി സി അധ്യക്ഷനേയും രൂക്ഷമായി പരിഹസിച്ച്‌ സിപിഎം നേതാവ് എംവി ജയരാജൻ. കോണ്‍ഗ്രസ് പാഴ് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ യാചനാ സമരം നടത്തി പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് വെച്ച്‌ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ വിമർശനം. 

രണ്ട് മാസത്തിനുള്ളില്‍ വീട് വെച്ച്‌ കൊടുക്കാമെന്നായിരുന്നു പ്രഖ്യാപനമെന്നും ആ വീടും ഒടുക്കം സ്വാഹയായെന്നും ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ

അങ്ങനെ 1001 ആയി. പറഞ്ഞുവരുന്നത് കെ പി സി സി നിർമിച്ച്‌ നല്‍കുമെന്ന് പറഞ്ഞ വീടുകളുടെ എണ്ണത്തെക്കുറിച്ചുതന്നെ. മറിയകുട്ടിക്ക് രണ്ട് മാസത്തിനകം വീട് വച്ചുനല്‍കുമെന്ന് കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ചതാണ്. 

ആ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു. പറഞ്ഞത് പത്രസമ്മേളനം നടത്തിയായതിനാല്‍ പൊതുസമൂഹത്തിന് മുൻപിലുള്ള വിഷയവുമാണ്. അതും നേരത്തെയുള്ള 1000 വീടെന്ന കോണ്‍ഗ്രസ് വാഗ്ദാനം പോലെ വെറും വാക്കായി മാറിയ സ്ഥിതിയാണ്. 

പഴയ ചാക്കിനുപോലും ഒരു വിലയുണ്ടെന്നിരിക്കെ കോണ്‍ഗ്രസിന്റെ പാഴ് വാഗ്ദാനത്തെ പഴയ ചാക്കുമായി ഉപമിക്കുന്നതുതന്നെ ശരിയല്ല. എങ്കിലും, പഴയൊരു പ്രയോഗം അങ്ങനെ നടത്തി എന്നേ ഉള്ളൂ- കീറിയ ചാക്കും കോണ്‍ഗ്രസ്സ് വാഗ്ദാനവും.

ഒട്ടും പണമില്ലാത്തതിന്റെ പേരുപറഞ്ഞ് 'പുതിയ' ചട്ടിയും എടുത്ത് (പുതിയ ചട്ടി വാങ്ങിച്ചുനല്‍കി ആരോ സമരത്തിലേക്ക് ചാടിച്ചതാണെന്നൊക്കെ പിന്നെ സംസാരമുണ്ടായി) സമരത്തിനിറങ്ങിയ ഘട്ടത്തില്‍, 

ആ ആള്‍ക്ക് അതൊന്ന് കടുപ്പിക്കാൻ നല്‍കിയ വാഗ്ദാനമായിരുന്നു. എന്തുചെയ്യാം, പത്രസമ്മേളനത്തില്‍ മൈക്കിനുവേണ്ടി സതീശനുമായി വാശിപിടിക്കുമെങ്കിലും, വാക്കിന് വില കല്പിക്കുന്നതില്‍ ആ വാശിയില്ലാത്ത ഇന്നത്തെ ശരിയായ കോണ്‍ഗ്രസ് നേതാവുതന്നെയെന്ന് കെപിസിസി പ്രസിഡന്റ് തെളിയിച്ചു.

അങ്ങനെ , കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ആയിരം വീട് നേരത്തെതന്നെ സ്വാഹാ..! ആയിരത്തിയൊന്നാമത്തേതും ഇപ്പോള്‍ സ്വാഹാ..പത്രങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യമായതിനാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം അന്വേഷിക്കുമെന്നുതന്നെ കരുതാം. '

വെറും ഡയലോഗു'കാരാവാതെ , നല്‍കിയ വാഗ്ദാനം പാലിക്കാൻ ഇനിയെങ്കിലും കോണ്‍ഗ്രസ് ആർജവം കാണിക്കുമോ!? മറുപടി പറയേണ്ടത് കോണ്‍ഗ്രസ് നേതാക്കളാണ്. ഇനിയും തെളിയിക്കപ്പെടേണ്ട കാര്യവുമാണത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !