മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവ സംവിധായകരില്‍ ഒരാളാണ് മിഥുൻ മാനുവല്‍ തോമസ്. ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച മിഥുന്റെ ഭാഗ്യ ചിത്രം 'ആട്' ഫ്രാഞ്ചൈസി തന്നെയാണ്.ആട് 2 വും ഹിറ്റായതോടെ ആട് 3 എപ്പോള്‍ എത്തുമെന്ന ചോദ്യത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മിഥുൻ.
'അനൗണ്‍സ് ചെയ്ത സിനിമകളില്‍ ചെയ്യാൻ സാധ്യതയുള്ളത് 'ആറാം പാതിര'യും 'ആട്-3'യുമാണ്. അതില്‍ ആട്-3 ചെയ്യണമെന്ന് സമ്മര്‍ദ്ദം പലയിടങ്ങളില്‍ നിന്നെത്തുന്നുണ്ട്. എത്ര സിനിമ ചെയ്താലും എവിടെ പോയാലും ആളുകള്‍ ചോദിക്കുന്നത് ആട്-3 എന്ന് വരുമെന്നാണ്.
കുട്ടികളടക്കം വലിയ ആരാധകവൃന്ദമുള്ള ഫ്രാഞ്ചൈസിയാണ് ആട് സിനിമ. തിരക്കഥ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാൻ സാധിച്ചാല്‍ ആട് -3 ഉടൻ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം.'
എബ്രഹാം ഓസ്ലര് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് മിഥുൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രം 11 ന് തീയേറ്ററുകളിലെത്തും. ജയറാം ശക്തമായ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ യുവതാരങ്ങളും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രത്തില്‍ അനശ്വര രാജനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.