ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരുപോലെ വേദന നിറഞ്ഞ ഒന്നാണ് മുടികൊഴിച്ചില്‍. മതിയായ പോഷകങ്ങളുടെ അഭാവവും ബയോട്ടിന്റെ കുറവും തലമുടി കൊഴിയാനും പൊട്ടിപ്പോകാനും കാരണമാവുന്നു.തലമുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് ബയോട്ടിൻ.
വിറ്റാമിൻ-ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ഒരു പോഷകമാണ്. ബയോട്ടിന്റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
അതിനാല്‍ തലമുടി കൊഴിച്ചില്‍ ഉള്ളവര്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. മുട്ടയില്‍ ധാരാളം വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
രണ്ട്…
മഷ്റൂം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മൂന്ന്…
മധുരക്കിഴങ്ങ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബയോട്ടിന്‍, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ഫൈബബര് തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.
നാല്…
പയറുവര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഇവയിലും ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
അഞ്ച്…
സാല്‍മണ്‍ ഫിഷ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ആറ്…
ബയോട്ടിന്‍ ധാരാളം അടങ്ങിയ ഒരു നട്സ് ആണ് ബദാം. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവയും തലമുടിക്ക് നല്ലതാണ്.
ഏഴ്…
വിത്തുകള്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വിത്തുകള്‍. ഇവയിലും ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചിയ സീഡുകള്‍, ഫ്ലക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍ തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.