മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചു; ഒരാള്‍ അറസ്റ്റില്‍,,

പത്തനംതിട്ട: ദേവവസ്വം മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവല്ല കടപ്ര സ്വദേശി ശരത് നായര്‍ എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ആര്‍എസ്എസ് അനുഭാവിയാണ് ഇയാള്‍.മന്ത്രി ശബരിമല സന്ദര്‍ശനം നടത്തിയ ഫോട്ടോ  സഹിതം  സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ അധിക്ഷേപം. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ പുളിക്കീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഫാന്‍ഫൈറ്റ് ക്ലബ്ബ് എന്ന് പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇയാള്‍ മന്ത്രിയുടെ ശബരിമല സന്ദര്‍ശനം നടത്തിയ സമയത്തെ ഫോട്ടോ വെച്ച് ജാതീയമായ പോസ്റ്റ് ഇട്ടത്.

ജാതിപ്പേര് അടക്കം വിളിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. പോസ്റ്റിനുപിന്നാലെ ഡിവൈഎഫ്.ഐ തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്സിഎസ്.ടി വകുപ്പ് പ്രകാരവും കലാപാഹ്വാനത്തിനുള്ള വകുപ്പ് പ്രകാരവുമായി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !