മുംബൈ: ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. കലശലായ വിശപ്പ് കാരണം ഓര്‍ഡര്‍ ചെയ്ത് ലഭിക്കുന്നവ ശരവേഗം കഴിക്കാനാകും ഓരോരുത്തരും ശ്രമിക്കുക.'
എന്നാല്‍ അത് പാടില്ല.. എല്ലാവരും കിട്ടുന്ന പൊതിയിലുള്ള സാധനങ്ങള്‍ നന്നായി പരിശോധിക്കണമെന്നാണ് പുതിയ ഉദാഹരണം വ്യക്തമാക്കുന്നത്.
35-കാരനായ അഭിഭാഷകനാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കഴിച്ച് ആശുപത്രിയിലായത്. പ്രയാഗ് രാജ് സ്വദേശിയായ രാജീവ് ശുക്ലയ്ക്കാണ് മുംബൈ നഗരത്തില്‍ നിന്ന് പണികിട്ടിയത്.
ബാര്‍ബി ക്യു നേഷനില്‍ നിന്ന് ക്ലാസിക് വെജ് മീലാണ് രാജീവ് ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം കൃത്യസമയത്ത് വന്നു. വിശപ്പ് കാരണം ഒന്നും പരിശോധിക്കാതെ രാജീവ് ഇത് കഴിച്ചു. ധാല്‍ മക്കാനി കഴിക്കുന്നതിനിടെയാണ് വക്കീലിന് ചത്ത എലിയെയും പാറ്റയെയും ലഭിക്കുന്നത്. തൊട്ടുപിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ രാജീവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എനിക്ക് മുംബൈയെ ചുറ്റി കാണമായിരുന്നു. എന്നാല്‍ ഇതാണ് എന്റെ മുംബൈയിലേക്കുള്ള അവസാന യാത്ര. ഞാൻ ഒരു ബ്രാഹ്മണൻ ആണ്, ഒരു സസ്യാഹാരി. എന്നാല്‍ ബാര്‍ബി ക്യൂ നേഷൻ എനിക്ക് നല്‍കിയത് ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണ്. ഭക്ഷ വിഷബാധ കാരണം ഞാനിപ്പോള്‍ ആശുപത്രിയിലാണ്- രാജീവ് എക്സില്‍ കുറിച്ചു.
ഹോട്ടലിന് പരാതി അയച്ചെങ്കിലും ആരും കാണാൻ വരികയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി ചെലവും സ്വന്തമായി വഹിക്കേണ്ട സ്ഥിതിയിലാണ് രാജീവ്. പിന്നീട് പോലീസിനെ സമീപിച്ച രാജീവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.