ദൈന്യംദിന ഭക്ഷണത്തില്‍ നമ്മള് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് അരി. അമിതമായി കലോറിയാണ് അരിയിലൂടെ ലഭിക്കുക. കൂടാതെ കാര്‍ബോഹൈഡ്രേറ്ററുകളും അതില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അരികളില്‍ വെള്ള, ബ്രൗണ്‍, ചുവപ്പ് നിറങ്ങളുള്ള അരികളില്‍ നിരവധി പോക്ഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ബ്രൗണ്‍, റെഡ് റൈസ്
വെളുത്ത അരിയേക്കാള്‍ ആരോഗ്യകരമായ ഒന്നാണ് ബ്രൗണ്‍, റെഡ് റൈസ്. അരിയിലെ ചുവന്ന നിറം ആന്തോസയാനിൻ എന്ന ആന്റിഓക്സിഡന്റില് നിന്നാണ് വരുന്നത്. കടും പര്‍പ്പിള്‍ ചുവപ്പ് കലര്‍ന്ന പച്ചക്കറികളിലും പഴങ്ങളിലും ഇത് ഉള്‍പ്പെടുന്നുണ്ട്. ആന്തോസയാനിൻ അലര്‍ജികള്‍ കുറയ്ക്കാനും ക്യാൻസര്‍ സാധ്യത തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ബ്രൗണ്‍ റൈസില്‍ മഗ്നീഷ്യം (43 മില്ലിഗ്രാം) അടങ്ങിയിട്ടുണ്ട്, ഇത് മൈഗ്രെയ്ൻ പ്രശ്നം കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
കൂടാതെ ചുവന്ന അരിയും ബ്രൗണ്‍ അരിയും കാല്‍സ്യത്തിന്റെ പ്രധാന ഉറവിടമാണ്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്തുന്നതിനും ഓസ്റ്റിയോപൊറോസിസ്, ആര്‍ത്രൈറ്റിസ് എന്നിവയുടെ അപകടസാധ്യതകള്‍ തടയുന്നതിനും സഹായിക്കുന്നു. രണ്ടിലും സെലിനിയം അടങ്ങിയിട്ടുണ്ട്, ഇത് അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
ഈ രണ്ട് അരികളിലും ഫൈബറിന്റെ അളവ് കൂടുതലായതിനാല്‍, ദഹനപ്രക്രിയ മന്ദഗതിയിലാകുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രണ്ടും കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയായി മാറുന്നതിന്റെ വേഗത കുറയ്ക്കാൻ സഹായിക്കുന്നു, കാരണം ഇവ രണ്ടും ഗ്ലൈസെമിക് ലോഡ് കുറവാണ്.
വൈറ്റ് റൈസ്
ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നന്ന ഒന്നാണ് ഇത്. എന്നാല്‍ വെള്ള അരിയുടെ ഉപയോഗം ആരോഗ്യകരമല്ലെന്നും പറയുന്നുണ്ട്. വെള്ള അരിയില്‍ പ്രധാനമായും ഉള്‍പ്പെട്ടിട്ടുള്ളത് അന്നജമാണ്.
അരി കൂടുതലായി പ്രോസ്സ് ചെയ്യുന്നത് വഴി തയാമിന്റെ അളവ് കുറയാൻ കാരണമാവും. വെളുത്ത അരിയുടെ ഉപയോഗം പലപ്പോഴും ശരീരത്തില്‍ തയാമിൻ കുറയാൻ കാരണമാവും. ഇത് ബെറിബെറി എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. കൂടാതെ അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.