അടുത്ത സിനിമ മോഹന്‍ലാലിനൊപ്പമെന്ന് സംവിധായകന് സത്യന് അന്തിക്കാട്. പിറന്നാള്‍ ദിനത്തില്‍ ഒരു എഫ് എം റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സത്യന് അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്.'
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുക. തന്റേത് ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ലെന്നും പകരം മോഹന്‍ലാലിനെ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന പോലെ സാധാരണക്കാരനായിട്ടുള്ള ചിത്രമായിരിക്കും തന്റേതെന്നും എന്നാല്‍ ഇതുവരെ ചെയ്തതില്‍ നിന്ന് പുതുമയുള്ളതായിരിക്കും ഈ ചിത്രമെന്നും സത്യന് അന്തിക്കാട് വ്യക്തമാക്കി.മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന 20 -ാമത്തെ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് താനിപ്പേഴും ആയതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം അതിന് ശേഷമായിരിക്കുമെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും സത്യന് അന്തിക്കാടും വീണ്ടും ഒന്നിക്കുന്നത്. 2015 ല്‍ ഇറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ജയറാമിനെ നായകനാക്കി ഒരുക്കിയ മകള്‍ എന്ന ചിത്രമായിരുന്നു സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് തീയേറ്ററില്‍ എത്തിയ അവസാന ചിത്രം.
അതേസമയം മോഹന്‍ലാല്‍ നായകനായി എത്തിയ 'നേര്' തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ലോകവ്യാപകമായി 50 കോടിയിലധികം രൂപയാണ് റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് 'നേര്' കളക്ട് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അനശ്വര രാജന്, ജഗദീഷ്, പ്രിയാമണി, സിദ്ധീഖ് എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.