കാമുകന്റെ മകള്‍ പതിനെട്ടുമാസം മാത്രം പ്രായമുള്ള ഐറിസ് റീത്ത ആല്ഫെറയെയാണ് അലീസിയെ എന്ന യുവതി കൊലപ്പെടുത്തിയത്.മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് അലീസിയ ഓവന്സിയ എന്ന പ്രതിയിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്. കുട്ടിയുടെ പിതാവായ ബെയ്ലി ജേക്കബിയുടെ കാമുകിയായിരുന്നു അലീസിയ.
മാരകമായ അളവില്‍ കുഞ്ഞിന്റെ രക്തത്തില്‍ അസെറ്റോണിന്റെ അളവ് ഉണ്ടായിരുന്നെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും പെന്‍സില്‍വാനിയ അറ്റോര്‍ണി ജനറല്‍ മിഷേല്‍ ഹെന്റി തെളിയിച്ചതോടെയാണ് സത്യം പുറത്തെത്തിയത്.
മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ഒടുവിലായിരുന്നു പ്രതി കൊലപാതകത്തിന് വഴി കണ്ടെത്തിയത്. ബാറ്ററിയും സൗന്ദര്യവര്‍ധക വസ്തുക്കളും സ്ക്രൂവും എങ്ങനെയാണ് കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുക എന്നത് പ്രതി പഠിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 23ന് ഷോപ്പിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ബെയ്ലി ജേക്കബി പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞിന് സുഖമില്ലെന്ന അലീസിയ ഫോണ്‍ വിളിച്ച് അറിയിച്ചു.
തുടര്‍ന്ന് ന്യു കാസിലിലെ യുപിഎംസി ജെയിംസണ് ആശുപത്രിയില്‍ പ്രവേശിച്ച കുഞ്ഞിനെ പിറ്റ്സ്ബര്‍ഗിലെ യുപിഎംസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. നാലു ദിവസത്തിന് ശേഷം കുഞ്ഞ് മരണത്തിന് കീഴടങ്ങി.
ബെയ്ലിയുടെ ആദ്യ പങ്കാളിയില്‍ ഉണ്ടായ മകളാണ് കൊല്ലപ്പെട്ടത്. കട്ടിലില്‍ നിന്ന് വീണതാണ് കുഞ്ഞെന്നായിരുന്ന അലീസിയയുടെ മൊഴി. കുഞ്ഞ് സ്വന്തം അമ്മയായ എമിലി ആല്‍ഫെറയ്ക്കും മുത്തശ്ശിമാര്‍ക്കുമാണ് താമസിച്ചിരുന്നത്. കുഞ്ഞിനെ കാണാനുള്ള അനുമതി മാത്രമാണ് ബെയ്ലിക്ക് ഉണ്ടായിരുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ബട്ടണിന്റെ ആകൃതിയിലുള്ള ബാറ്ററികളും മെറ്റല്‍ സ്ക്രൂവും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ വിഴുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായി. നെയില്‍ പോളിഷിന്റെ അംശവും വയറ്റില്‍ നിന്ന് കണ്ടെത്തി. ഇത്തരം വിഷ വസ്തുക്കളാണ് മരണകാരണമെന്ന് പൊലീസ് കൊലപാതകിയെ കണ്ടെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.