മലപ്പുറത്ത് പട്ടാപ്പകല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സുള്‍ഫീക്കറും യാസിനും അറസ്റ്റില്‍; പിടിയിലായപ്പോള്‍ പ്രാങ്കെന്ന് വാദം,,

മലപ്പുറം: താനൂരില്‍ പട്ടാപകല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റിലായി. താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.

എന്നാല്‍ വെറുതെ നേരംമ്പോക്കിന് (പ്രാങ്ക്) വേണ്ടി തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതാണെന്നാണ് പ്രതികള്‍ പൊലീസിനോട് വിശദീകരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. കുട്ടി ബഹളം വെച്ച്‌ കുതറിയോടാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ പിന്മാറിയത്. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു.

കുട്ടിയുടെ അയല്‍വാസികള്‍ തന്നെയാണ് സ്‌കൂട്ടറില്‍ എത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് വിവരം. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത താനൂര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പൊലീസിനോട് ഇത് വെറും തട്ടിക്കൊണ്ടുപോകല്‍ നാടകം (പ്രാങ്ക്) ആണെന്നാണ് യുവാക്കള്‍ വിശദീകരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !