ഒരിക്കല്‍ ഒരു സംവിധായകനെ അടിക്കേണ്ട സാഹചര്യം ഉണ്ടായെന്ന് നടൻ ടി ജി രവി. താൻ അഭിനയിച്ച സിനിമ കാണുവാൻ പോയപ്പോള്‍ ഭാര്യയും കൂടെ ഉണ്ടായിരുന്നു.
സിനിമയുടെ സംവിധായകൻ താൻ ചെയ്യാത്ത ഒരു സീൻ ബിറ്റ് ഇട്ട് കയറ്റിയിരുന്നു. കിടപ്പറയിലെ രംഗങ്ങള്‍ ആയിരുന്നു അത്. അതിലെ വിരിപ്പ് കണ്ടുകഴിഞ്ഞാല്‍ ബാക്കിയെല്ലാം മദ്രാസിലുള്ള പിള്ളേര് ചെയ്യും എന്നാണ് രവി പറഞ്ഞത്. തന്നോടൊപ്പം സിനിമ കാണാൻ വന്ന ഭാര്യ അത് കണ്ട് കരഞ്ഞു. അതുകൊണ്ടായിരുന്നു താൻ സംവിധായകനെ തല്ലിയത്.1970 - 80 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ വില്ലൻ വേഷങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ടി ജി രവി എന്നറിയപ്പെടുന്ന രവീന്ദ്രനാഥൻ.
ടി ജി രവി ബാലൻ കെ നായരോടൊപ്പം നിരവധി നെഗറ്റീവ് റോളുകള്‍ ചെയ്തിട്ടുണ്ട്. സിനിമാരംഗത്ത് അദ്ദേഹം ഇപ്പോഴും സജീവമാണ്. ഉത്തരായണം എന്ന ചിത്രത്തിലൂടെ ആയിരുന്നു ടിജി രവിയുടെ സിനിമയിലേക്കുള്ള കാല്‍വെപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.