നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഇലയാണ് വെറ്റില. ഇതില്‍ നിറയെ ആന്റി മെക്ക്രോബിയല്‍ ഏജന്റുണ്ട്. ഇത് വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനും വായ്നാറ്റം അകറ്റാനും സഹായിക്കും.കൂടാതെ പല്ലിലെ പ്ലാക്, പോട് എന്നിവ വരാതെ തടയും. മോണയിലുണ്ടാകുന്ന അണുബാധയും തടയും. ആഹാരത്തിനുശേഷം വെറ്റില ചവച്ചാല്‍ ദഹനം വേഗത്തിലാകും.
വെറ്റിലക്കൊപ്പം പുകയില ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വെറ്റില മെറ്റബോളിസം വര്‍ധിപ്പിക്കുമെന്നാണ് പറയുന്നത്. വെറ്റില പൗഡറിന് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. ഇത് പ്രമേഹത്തേയും നിയന്ത്രിക്കും.
യൂറിക് ആസിഡിന്റെ സാനിധ്യം ശരീരത്തില്‍ വര്‍ധിക്കുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്. ഇതുകൊണ്ട് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. യൂറിക് ആസിഡ് ശരീരത്തില്‍ കൂടുന്ന അവസ്ഥയ്ക്ക് ഹൈപ്പര്‍യുറിസിമിയ എന്നാണ് പറയുന്നത്.
യൂറിക് ആസിഡ് കൂടുന്നത് വൃക്കകളില്‍ കല്ലുകള്‍ ഉണ്ടാകുന്നതിനും കാരണമാകും. വെറ്റില യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതില്‍ ആന്റി ഇന്‍ഫ്ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതിനായി ദിവസവും കുറച്ചു വെറ്റില എടുത്ത് ചവയ്ക്കാം. എന്നാല്‍ ഇതിനോടൊപ്പം ഒരിക്കലും പുകയില ഉപയോഗിക്കാന്‍ പാടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.