ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ജനപ്രിയ സിട്രസ് പഴമാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിൻ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്.നിരവധി ഗുണങ്ങളും പോഷകങ്ങളും നിറഞ്ഞ ഓറഞ്ച് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. ഇതില്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഉള്ളതാണ് ബ്ലഡ് ഓറഞ്ച്.
ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു വരെ ബ്ലഡ് ഓറഞ്ച് നല്ലതാണു. സാധാരണ ഓറഞ്ചില്‍ നിന്ന് വ്യത്യസ്തമായി ചുവപ്പ് നിറത്തിലാണ് ബ്ലഡ് ഓറഞ്ച് കാണപ്പെടുന്നത്.
വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, കോപ്പര്‍, മഗ്നീഷ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് ബ്ലഡ് ഓറഞ്ച്. ഈ ഘടകങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെയും ഹൃദയാരോഗ്യത്തെയും മികച്ചതാക്കുകയും ചെയ്യുന്നു.
ബ്ലഡ് ഓറഞ്ച് ശക്തമായ രോഗപ്രതിരോധ സംവിധാനം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ബ്ലഡ് ഓറഞ്ചിലെ നാരുകളുടെ അംശം മലബന്ധം തടയുകയും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.