'വിവാഹം കഴിക്കാം', പെണ്‍കുട്ടിയെ കൂട്ടുകാരന്‍റെ വീട്ടിലെത്തിച്ച്‌ പീഡനം; യുവാവിനെ പൊക്കി പാെലീസ്, വേറെയും കേസ്!,,

 വഴിക്കടവ്: മലപ്പുറത്ത് പീഡനക്കേസില്‍ പിടിയിലായ യുവാവ് മോഷണക്കേസിലും പ്രതിയെന്ന് പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പിടിയിലായ തമിഴ്നാട് സ്വദേശി മോഷണക്കേസിലും പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി..

കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിയായ സഞ്ജയ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഞ്ജയ്യെ മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ നിന്ന് അറസ്റ്റിലാകുന്നത്. 

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവാവ് പെണ്‍കുട്ടിയുമായി അടുത്തത്.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച്‌ വിളിച്ചിറക്കിയ യുവാവ് കഴിഞ്ഞ ദിവസം എടവണ്ണയിലുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തി. ഇവിടെ വെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. 

ഇതോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവാവ് കുടുങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സ് വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്ത്.

വിശദമായി മൊഴിയെടുത്ത ശേഷം പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

സഞ്ജയും കുടുംബം രണ്ട് വര്‍ഷം മുൻപ് റബ്ബര്‍ ടാപ്പിംഗ് ജോലിക്കായി മലപ്പുറം ജില്ലയിലെ വഴിക്കടവിലെത്തിയതാണ്. പ്രതിയെക്കുറിച്ച്‌ ഗൂഡല്ലൂരില്‍ അന്വേഷണം നടത്തിയതില്‍ നിന്ന് നേരത്തെ രണ്ട് മോഷണ കേസ്സില്‍ ഇയാള്‍ പ്രതിയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !