ബധിരയും മൂകയുമായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍,,

ഭോപ്പാല്‍: ബധിരയും മൂകയുമായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. മധ്യപ്രദേശിലെ ഷഹ്ദോളിലാണ് സംഭവം.പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.കഴിഞ്ഞ ദിവസങ്ങളില്‍ അമ്മ വീട്ടിലില്ലാത്ത സമയത്ത് പ്രതി ഇരയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻചാര്‍ജ് രാഘവേന്ദ്ര സിങ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായി ശ്രദ്ധയില്‍പ്പെട്ട അമ്മ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ അമ്മ കോട്വാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !