31 വര്‍ഷം മുൻപുള്ള രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പേരില്‍ ഇന്നലെ അറസ്റ്റ്; കര്‍ണാടക സര്‍ക്കാരിന്റ നടപടിയില്‍ പ്രതിഷേധം ശക്തം; നികൃഷ്ടമായ വേട്ടയാടലെന്ന് ബിജെപി,,

ബെംഗളൂരു: രാമജന്മഭൂമി പ്രക്ഷോഭത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച്‌ ഹിന്ദു നേതാവിനെ അറസ്റ്റ് ചെയ്ത കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷധം.1992-ല്‍ ഹുബ്ബള്ളിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ശ്രീകാന്ത് പൂജാരിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയതത്. 52 കാരനായ ശ്രീകാന്ത് പൂജാരിക്ക് അന്ന് 20 വയസ്സായിരുന്നു പ്രായം.

ഹൈന്ദവ നേതാക്കളെ ലക്ഷ്യം വെക്കുന്ന കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി രംഗത്ത് വന്നു. "ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. 

31 വര്‍ഷം പഴക്കമുള്ള കള്ളക്കേസില്‍ കര്‍സേവകനായ ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തു. ഹിന്ദുക്കള്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ഈ നടപടി ഭീരുത്വം നിറഞ്ഞതാണ് . 

യാഥാര്‍ത്ഥ്യം അംഗീകരിക്കാനുള്ള അവരുടെ വിസമ്മതമാണ് ഇവിടെ പ്രകടമാകുന്നത്. ഹിന്ദുക്കള്‍ക്കെതിരായ നികൃഷ്ടമായ വേട്ട അങ്ങേയറ്റം അപലപനീയമാണ്" ബിജെപി നേതൃത്വം എക്‌സിലൂടെ വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.അറസ്റ്റിനെതിരെ ന കര്‍ണാടകയില്‍ പ്രതിഷേധം സംഘടിപ്പിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !