ബെംഗളൂരു: രാമജന്മഭൂമി പ്രക്ഷോഭത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് ഹിന്ദു നേതാവിനെ അറസ്റ്റ് ചെയ്ത കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷധം.1992-ല്‍ ഹുബ്ബള്ളിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ശ്രീകാന്ത് പൂജാരിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയതത്. 52 കാരനായ ശ്രീകാന്ത് പൂജാരിക്ക് അന്ന് 20 വയസ്സായിരുന്നു പ്രായം.
ഹൈന്ദവ നേതാക്കളെ ലക്ഷ്യം വെക്കുന്ന കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി രംഗത്ത് വന്നു. "ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.
31 വര്‍ഷം പഴക്കമുള്ള കള്ളക്കേസില്‍ കര്‍സേവകനായ ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തു. ഹിന്ദുക്കള്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ഈ നടപടി ഭീരുത്വം നിറഞ്ഞതാണ് .
യാഥാര്‍ത്ഥ്യം അംഗീകരിക്കാനുള്ള അവരുടെ വിസമ്മതമാണ് ഇവിടെ പ്രകടമാകുന്നത്. ഹിന്ദുക്കള്‍ക്കെതിരായ നികൃഷ്ടമായ വേട്ട അങ്ങേയറ്റം അപലപനീയമാണ്" ബിജെപി നേതൃത്വം എക്സിലൂടെ വ്യക്തമാക്കി.
സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.അറസ്റ്റിനെതിരെ ന കര്‍ണാടകയില്‍ പ്രതിഷേധം സംഘടിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.