ന്യുഡൽഹി: വരുംകാല ചരിത്ര പുസ്തകങ്ങളില്‍ ഈ നൂറ്റാണ്ടിനെ രണ്ടായി പിളര്‍ത്ത് ഒരു മഹാ സംഭവമായിട്ടായിരിക്കും കോവിഡ് -19 രേഖപ്പെടുത്തപ്പെടുക.കോവിഡ് പൂര്‍വ്വ കാലമെന്നും കോവിഡാനന്തര കാലമെന്നും കാലത്തെ രണ്ടായി തിരിച്ച ഈ മഹാമാരി ഉയര്‍ത്തുന്ന ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മാത്രം, ലോകാമകെ 10,000 പേരാണ് ഈ മഹാമാരിക്ക് മുൻപില്‍ കീഴടങ്ങി ജീവൻ വെടിഞ്ഞതെന്ന് സംഘടന വ്യകതമാക്കുന്നു.
അതേസമയം, ഇക്കാലയളവില്‍, കോവിഡ് - 19 മായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനങ്ങളില്‍ 42 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായും ഇന്റൻസീവ് കെയര്‍ പ്രവേശനങ്ങളില്‍ 62 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആ മാരക വൈറസുകള്‍ ഇപ്പോഴും കറങ്ങി നടന്ന് മനുഷ്യ ജീവനുകള്‍ എടുക്കുകയാണെന്ന് ജനുവരി 10 ന് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അഡ്നോം ഗെബ്രയേസസ് മുന്നറിയിപ്പ് നല്‍കി.
കോവിഡ് കാലത്തിന്റെ മൂര്‍ദ്ധന്യതയില്‍ നടന്ന മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 10,000 മരണങ്ങള്‍ എന്നത് നിസ്സാരമായി തോന്നാമെങ്കിലും, തടയാമായിരുന്നു
ഇത്രയും മരണങ്ങള്‍ നടന്നു എന്നത് അനുവദിക്കാൻ പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിലെ ഒഴിവുകാല ആഘോഷങ്ങള്‍ക്കിടയിലായിരുന്നു വൈറസിന്റെ വ്യാപനം വര്‍ദ്ധിച്ചത് എന്നാണ് ലഭ്യമായ വിവരങ്ങള്‍ പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഒപ്പം അതിവ്യാപന ശേഷിയുള്ള ഒമിക്രോണിന്റെ ജെ എൻ- 1 ഉപ വകഭേദവും അധിക വ്യാപനത്തിന് കാരണമായി.നിലവില്‍, ലോകത്തില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വകഭേദം ഇതാണ്. യു കെ യിലെ നിലവിലെ കോവിഡ് കേസുകളില്‍ 65 ശതമാനവും ഈ വകഭേദം കാരണമാണ് എന്ന് സി ഒ ജി- യു കെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു എന്ന് സൂചന നല്‍കുന്നത് അൻപതോളം രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകളാണെന്ന് ടേഡ്രോസ് പറഞ്ഞു. അവയില്‍ അധികവും യൂറോപ്പിലും അമേരിക്കയിലും ഉള്ള രാജ്യങ്ങളാണ്.
എന്നാല്‍, മറ്റു പല രാജ്യങ്ങളിലും വ്യാപനം ശക്തമാകുന്നുണ്ട്., അവ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മാത്രം. കോവിഡിനെ അവഗണിക്കാൻ സമയമായിട്ടില്ലെന്നും, കോവിഡിനെതിരെ കരുതലുകള്‍ എടുക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഭരണകൂടങ്ങളോടും വ്യക്തികളോടും ആവശ്യപ്പെട്ടു.
അതിനിടയില്‍, ഇപ്പോള്‍ ബ്രിട്ടനില്‍ വ്യാപിക്കുന്ന ജെ എൻ 1 ഇനം അധികം വൈകാതെ ഒരു കോവിഡ് തരംഗം സൃഷ്ടിക്കുമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെവൈറസ് വിദഗ്ധനായ പ്രൊഫസര്‍ പീറ്റ ഓപൻഷാ മുന്നറിയിപ്പ് നല്‍കുന്നു.
സണ്‍ പത്രത്തിനോട് സംസാരിക്കവേയാണ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒരു കുതിച്ചു ചാട്ടം കോവിഡ് വ്യാപനത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. അതുകൊണ്ടു തന്നെ കോവിഡ് ബൂസ്റ്റര്‍ എടുക്കാത്തവര്‍ മാസ്‌ക് ധരിക്കാൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.