ന്യൂ യോർക്കിലെ ഫ്രഡറിക് ഡഗ്ലസ് ഗ്രെയ്റ്റർ റോചെസ്റ്റർ ഇന്റർനാഷണൽ എയർപോർട്ടിൽ അമേരിക്കൻ എയർലൈൻസ് വിമാനം റൺവെയിൽ നിന്നു വഴുതി പുല്ലിലേക്കു ഇറങ്ങി. കനത്ത മഞ്ഞിലാണ് നനഞ്ഞു കിടന്ന റൺവെയിൽ വിമാനം ഇറങ്ങിയത്.
വിമാനത്തിലെ 50 യാത്രക്കാരും മൂന്നു ക്രൂവും സുരക്ഷിതരാണെന്ന് എയർലൈൻ അറിയിച്ചു. എംബ്രസർ ഇ 145 വിമാനം ഇറങ്ങി ടെര്മിനലിലേക്കു നീങ്ങുമ്പോഴാണ് നിയന്ത്രണം വിട്ടത്. വ്യാഴാഴ്ച വൈകിട്ടു നാലിനായിരുന്നു സംഭവം. ഫിലാഡൽഫിയയിൽ നിന്നു 300 മൈൽ പിന്നിട്ടു വിമാനം ഇവിടെ എത്തിയത് ഒരു മണിക്കൂറോളം വൈകിയാണ്.
വെള്ളിയാഴ്ച പ്രതികൂല കാലാവസ്ഥ മൂലം യുഎസിൽ രണ്ടായിരത്തിലേറെ ഫ്ലൈറ്റുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. അധികവും കിഴക്കൻ യുഎസിൽ ആയിരുന്നു. വിമാനത്താവളത്തിൽ മഞ്ഞു വീണ്ടും വീഴുമെന്നു കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.