കോഴിക്കോട്: കപ്പൂച്ചിന്‍ സഭാംഗമായ ഫാ. സിറില്‍ ഇമ്മാനുവേല്‍ കുറ്റിക്കല്‍ (37) നിര്യാതനായി.
റോമിലെ അന്തോണിയാനം യൂണിവേഴ്സിറ്റിയില്‍ പഠനത്തിനിടെ രോഗബാധിതനായി 2022-ല്‍ നാട്ടിലെത്തുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
മണിമൂളി ക്രിസ്തുരാജ ഇടവകയിലെ കുറ്റിക്കല്‍ തോമസ്- മേരിക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ്. മൃതസംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (ജനുവരി 18) രാവിലെ പത്തിന് പട്ടാരം വിമലഗിരി ധ്യാനമന്ദിരത്തില്‍ നടക്കും.
പാവനാത്മാ കപ്പൂച്ചിന്‍ പ്രൊവിന്‍സ് അംഗമായ ഫാ. സിറില്‍ 2015 നവംബറിലാണ് വൈദികപട്ടം സ്വീകരിച്ചത്. മാനന്തവാടി രൂപതയിലെ കുഞ്ഞോം ഇടവകയില്‍ സഹവികാരി, പയ്യന്നൂര്‍ അമലഗിരി സെമിനാരിയിലെ അധ്യാപകന്, കണ്ണൂര്‍ പാവനാത്മാ കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യലേറ്റില്‍ വൊക്കേഷന്‍ പ്രൊമോട്ടര്‍, ഗുജറാത്തിലെ രാജ്കോട്ടില്‍ പവിത്രാത്മാ മിഷനില്‍ മിഷനറി എന്നീ നിലകളില്‍ ശുശ്രൂഷകള്‍ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.