കൊല്ലം; അച്ചൻകോവിൽ കോട്ടുവാസലിൽ കൊല്ലം ക്ലാപ്പന ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കാട്ടിൽ അകപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളിൽ നിന്നും സംഘം പഠനയാത്രയുടെ ഭാഗമായി പ്രദേശത്ത് എത്തിയത്. ട്രെക്കിങ്ങിന് പോയ സംഘം കനത്ത മഴയിൽ കാട്ടിൽ കുടുങ്ങുകയായിരുന്നു. ഇവർക്ക് ട്രെക്കിംഗിന് വനംവകുപ്പിന്റെ അനുമതിയില്ലെന്നാണ് വിവരം.
തൂവൽമല കാട്ടിനകത്തും പരിസരത്തും പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുകയാണ്. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.