ഒരു ഓഫിസിലും കയറി ഇറങ്ങേണ്ട; കാലും പിടിക്കേണ്ട; തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ ഒരു ക്ലിക്ക് അകലെ

കൊച്ചി: നിങ്ങളുടെ കയ്യിലെ മൊബൈൽ ഫോണിലെ ഒരു ക്ലിക്കിന് അപ്പുറം കേരള സംസ്ഥാന തദ്ദേശ വകുപ്പിന്റെ തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ ഒരു ക്ലിക്ക് അകലെ  ലഭിക്കും. ആദ്യഘട്ടമായി കേരളത്തിലെ 93 നഗരസഭകളിൽ ജനുവരി ഒന്നു മുതൽ സേവനങ്ങൾ നൽകും. ഏപ്രിൽ ഒന്നു മുതൽ 941 പഞ്ചായത്തുകളിലും സേവനം ലഭ്യമാകും. 

ഒരു ഓഫിസിലും കയറി ഇറങ്ങേണ്ട, ആരുടേയും കാലും പിടിക്കേണ്ട. ജനന- മരണ – വിവാഹ റജിസ്ട്രേഷൻ ഇനി മുതൽ ഓൺലൈനായി മാത്രമാണ് ചെയ്യേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഓൺലൈനായി നൽകുന്ന K SMART (Kerala Solutions for Managing Administrative Reformation and Transformation) പദ്ധതിയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിക്കും.

ജനന- മരണ – വിവാഹ റജിസ്ട്രേഷനുകൾക്ക് പുറമെ ബിൽഡിങ് പെർമിറ്റ് , വ്യാപാര വ്യവസായ ലൈസൻസ് തുടങ്ങിയവയെല്ലാം ഓൺലൈനായാണ് ഇനി ലഭിക്കുക. അപേക്ഷ സബ്മിറ്റ് ചെയ്യേണ്ടതിനാവശ്യമായ വിവരങ്ങളും രേഖകളും കൃത്യമായി നൽകിയാൽ സെക്കൻഡുകൾക്കുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും. 300 സ്വയർ മീറ്ററിൽ കുറവുള്ള കെട്ടിടങ്ങളുടെ പെർമിറ്റിന് ഫീൽഡ് പരിശോധന ആവശ്യമില്ല. GIS സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടങ്ങളുടേയും പ്ളോട്ടുകളുടേയും വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്നതിനാൽ പെർമിറ്റുകൾ വേഗം ലഭിക്കും.

Know your Land എന്ന വിഭാഗത്തിൽ നിങ്ങളുടെ ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. അവിടെ കെട്ടിടങ്ങൾ നിർമിക്കാമോ ഏതൊക്കെ മാനദണ്ഡങ്ങൾ പാലിക്കണം തുടങ്ങിയ വിവരങ്ങൾ അതുവഴി മനസ്സിലാക്കാം എന്നതിനാൽ അറിയാതെ സംഭവിക്കുന്ന നിയമലംഘനങ്ങൾ ഇനി ഉണ്ടാവുകയില്ല. 

ആവശ്യമായ മറ്റ് രേഖകൾ ഓൺലൈനായി സബ്മിറ്റ് ചെയ്യുക ഇ കെവൈസി സംവിധാനം വഴി ബന്ധപ്പെട്ട ഓഫിസറുടെ മുന്നിൽ ഹാജരാകുക . സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്തെടുക്കാം. പൂർണമായി ഓൺലൈനായി മാറുന്നതിനാൽ ഇനിമുതൽ മാനുവൽ സംവിധാനമില്ല. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പരിചയം പോരാത്തവർക്കായി തദ്ദേശസ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫിസിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ഇൻഫർമേഷൻ കേരള മിഷനാണ് ഈ സോഫ്റ്റ് വെയറും ആപ്പും വികസിപ്പിച്ചിരിക്കുന്നത്. ഈ സംരംഭം "കാര്യക്ഷമവും സുതാര്യതയും അഴിമതി രഹിത സേവനങ്ങളും ഉറപ്പാക്കും. ആളുകൾക്ക് സമയവും പണവും ലാഭിക്കാൻ കഴിയുമെന്നും" മന്ത്രി കൂട്ടിച്ചേർത്തു.

ഓഫീസുകൾ സന്ദർശിക്കാതെ തന്നെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്നതിനാൽ ഈ പ്ലാറ്റ്ഫോം പ്രവാസികൾക്ക് പ്രത്യേകിച്ചും പ്രയോജനകരമാകും. ലോഗിൻ ഐഡി ഉപയോഗിച്ച് വീഡിയോ പ്രവർത്തനക്ഷമമാക്കിയ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) അവതരിപ്പിച്ചുകഴിഞ്ഞാൽ, പ്രവാസികൾക്ക് അവരുടെ വിദേശ ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വിവാഹ രജിസ്ട്രേഷനുകളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !