SFIയുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൻ പൊലീസ് സുരക്ഷയിൽ സര്‍വകലാശാലയ്ക്കകത്ത് പ്രവേശിച്ചു.
SFIക്കാർ മുഖ്യമന്ത്രിയുടെ വാടകഗുണ്ടകളാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവരുടെ പ്രതിഷേധം താൻ ഗൗനിക്കുന്നില്ല. മുഖ്യമന്ത്രി സ്പോൺസർ ചെയ്ത അതിക്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
SFI പ്രതിഷേധം എവിടെയാണെന്ന് ഗവർണർ പരിഹസിച്ചു. താൻ വന്ന വഴിയിലൊന്നും പ്രതിഷേധം കണ്ടില്ല. പ്രതിഷേധക്കാർ മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ്. മുഖ്യമന്ത്രി അക്രമത്തിന് ചുക്കാൻ പിടിക്കുകയാണ്. എസ്എഫ്ഐക്കാർ വിചാരിച്ചത് താൻ കാറിൽ നിന്ന് പുറത്തിറങ്ങില്ലെന്നാണ്. അങ്ങനെ അന്ന് ഇറങ്ങിയതോടെ കളിമാറി. എസ്എഫ്ഐക്കാർ പേടിച്ചോടിയെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
ഏഴരയോടെ ആയിരുന്നു ഗവർണർ കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എത്തിച്ചേർന്നത്. ഈ സമയത്ത് സർവകലാശാലയുടെ മറ്റൊരു കവാടത്തിന് സമീപവും എസ്എഫ്ഐ പ്രതിഷേധം നടത്താൻ ശ്രമിച്ചെങ്കിലും ഗവർണറെ കാണാനോ തടയാനോ കഴിയാതെ ഈ പ്രതിഷേധം പരാജയപ്പെടുകയായിരുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ തടയാൻ കഴിയാതിരുന്നതിനെ തുടർന്ന് കണ്ണൂർ കാൾടെക്‌സിൽ എസ് എഫ് ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ SFI സംസ്ഥാന ഭാരവാഹികളെയടക്കം അറസ്റ്റ് ചെയയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ദേശീയപാത ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.