കൊല്ലം : ഭാരതം മാറ്റത്തിന്റെ പാതയിൽ; വിദേശത്തേക്ക് പോകേണ്ട, നിരവധി സ്റ്റാർട്ട്അപ്പുകൾ വരും മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങൾ, കേരളം രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.
കൊല്ലം ഫാത്തിമ മാതാ നാഷ്ണൽ കോളേജിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 17 ബിരുദ പ്രോഗ്രാമുകളിൽ 475 വിദ്യാർത്ഥികളും 10 ബിരുദാനന്തര ബിരുദ വിഭാഗത്തിലെ 175 വിദ്യാർത്ഥികളുമാണ് വിജയിച്ചത്. ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷതവഹിച്ച ചടങ്ങിൽ എൻ. കെ. പ്രേമചന്ദ്രൻ എം.പി. കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രൊഫസർ കെ. വി. തോമസ് എന്നിവർ പങ്കെടുത്തു.
യുവാക്കൾക്കുള്ള അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ടെന്നും അതിനായി വിദേശത്തേക്ക് പോകേണ്ടതില്ലയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭാരതം മാറ്റത്തിന്റെ പാതയിലാണെന്നും മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണെന്നും സീതാരാമൻ ഓർമ്മിപ്പിച്ചു. നിരവധി സ്റ്റാർട്ട്അപ്പുകൾ കേരളത്തിൽ വരുമെന്ന് നിർമ്മല സീതാരമാൻ അറിയിച്ചു.
വികസിതരാജ്യ സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണെന്നും യുവത്വമാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടത്. യുവജനങ്ങളുടെ കഴിവ് പരിപോഷിപ്പിക്കാനും പ്രയോജനപ്പെടുത്താനുമുള്ള സാഹചര്യം രാജ്യത്തുണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.