കേരളവർമകോളേജ് യൂണിയൻ തിരഞ്ഞെടുപ്പുവിവാദങ്ങൾക്ക് ഇന്ന് ഉച്ചയോടെ അവസാനമാകും.

തൃശ്ശൂർ: ഹൈക്കോടതിവരെയെത്തിയ കേരളവർമകോളേജ് യൂണിയൻ തിരഞ്ഞെടുപ്പുവിവാദങ്ങൾക്ക് ശനിയാഴ്ച ഉച്ചയോടെ അവസാനമാകും.

ഹൈക്കോടതിനിർദേശമനുസരിച്ച് രാവിലെ ഒൻപതിന് ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ തുടങ്ങും. സി.സി.ടി.വി. ക്യാമറയുള്ള പ്രിൻസിപ്പലിന്റെ റൂമിലേക്ക് കൗണ്ടിങ് സെൻർ മാറ്റിയതായി കോളേജ് അധികൃതർ പറഞ്ഞു.

അഞ്ച് അധ്യാപകരും നാലു ജീവനക്കാരും വോട്ടെണ്ണലിന് നേതൃത്വം നൽകും. റിട്ടേണിങ് ഓഫീസർക്കു പുറമേ, പ്രിൻസിപ്പൽ നിരീക്ഷകനാകും. മുഴുവൻ വോട്ടെണ്ണൽ നടപടികളും ക്യാമറയിൽ പകർത്തും.

നേരത്തേ ചെയർമാനായി പ്രഖ്യാപിച്ച എസ്.എഫ്.ഐ. സ്ഥാനാർഥി കെ.എസ്. അനിരുദ്ധന്റെ ഫലം ഹൈക്കോടതി റദ്ദുചെയ്തിരുന്നു. വോട്ടെണ്ണലിൽ കൃത്രിമാരോപിച്ച് കെ.എസ്.യു. സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ കോടതിയെ സമീപിച്ചതിനെത്തുടർന്നാണിത്.

ആദ്യം ഒരു വോട്ടിനു വിജയിച്ച ശ്രീക്കുട്ടൻ റീക്കൗണ്ടിങ്ങിൽ പരാജയപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് വിവാദമായത്. ഒരു വോട്ടിന് പിന്നിലായതോടെ എസ്.എഫ്.ഐ.യാണ് റീ കൗണ്ടിങ് ആവശ്യപ്പെട്ടത്.

രാത്രിയിലേക്ക് വോട്ടെണ്ണൽ നീളുകയും അതിനിടെ പലതവണ കറന്റ് പോകുകയും ചെയ്തതിനാൽ ശ്രീക്കുട്ടൻ വോട്ടെടുപ്പ് നിർത്തിവയ്ക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അന്നുതന്നെ വോട്ടെണ്ണൽ പൂർത്തിയാക്കി. അർധരാത്രിയോടെയായിരുന്നു ഫലപ്രഖ്യാപനം. വീണ്ടും വോട്ടെണ്ണിയപ്പോൾ 10 വോട്ടുകൾക്കാണ് ശ്രീക്കുട്ടൻ പരാജയപ്പെട്ടത്.

പിന്നീട് രണ്ടു വോട്ടിന് ആദ്യഘട്ടത്തിൽത്തന്നെ എസ്.എഫ്.ഐ. വിജയിച്ചതായുള്ള ടാബുലേഷൻ ഷീറ്റ് പുറത്തുവന്നതും ഏറെ ചർച്ചയായി. ആദ്യഘട്ടത്തിൽത്തന്നെ ജയിച്ചിരുന്നുവെങ്കിൽ എന്തിന് എസ്.എഫ്.ഐ. റീകൗണ്ടിങ് ആവശ്യപ്പെട്ടുവെന്നായിരുന്നു കെ.എസ്.യു.വിന്റെ ചോദ്യം. 

തിരഞ്ഞെടുപ്പ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കളക്ടറേറ്റിനു മുൻപിൽ നിരാഹാരസമരവും നടത്തിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !