അയർലണ്ടിൽ അതി ക്രൂരമായി കൊലചെയ്യപ്പെട്ട മലയാളി യുവതിയുടെ കൊലപാതകം സംബന്ധിച്ച കേസ് ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതെന്ന് കോടതിയിൽ വെളിപ്പെടുത്തൽ

അയർലൻഡ് : കോര്‍ക്കില്‍ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യുവതി കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം സങ്കീര്‍ണതകള്‍ നിറഞ്ഞതെന്ന് കോടതിയില്‍ വെളിപ്പെടുത്തല്‍.

ജൂലൈ 14ന് വില്‍ട്ടണിലെ കര്‍ദിനാള്‍ കോര്‍ട്ടിലെ വീട്ടിലാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ പാലക്കാട് സ്വദേശിനി ദീപ പരുത്തിയെഴുത്ത് ദിനമണി(38) കൊല ചെയ്യപ്പെട്ടത്. ഈ കേസില്‍ അറസ്റ്റിലായ റെജിന്‍ പരിതപ്പാറ രാജനെ(41) 2024 ജനുവരി മൂന്നുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മൂന്ന് മാസമായി കോര്‍ക്കില്‍ താമസിക്കുകയായിരുന്നു ദീപ.

അന്വേഷണവുമായി ബന്ധപ്പെട്ട ഗാര്‍ഡ ഫയല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സിന്റെ (ഡിപിപി) പക്കലാണുള്ളത്.ഇവിടെ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം ഡിഫന്‍സ് സോളിസിറ്റര്‍ എഡ്ഡി ബര്‍ക്ക് ചൂണ്ടിക്കാട്ടിയിരുന്നു.ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസവും കോടതിയില്‍ ആവര്‍ത്തിച്ചു.തുടര്‍ന്നാണ് കോടതിയില്‍ ഇക്കാര്യം വ്യക്തമായത്.

ഇന്ത്യ, യു കെ, യു എസ് എന്നിവിടങ്ങളിലാണ് കേസ് സംബന്ധിച്ച അന്വേഷണങ്ങള്‍ നടക്കുന്നത്. അന്താരാഷ്ട്ര അന്വേഷണം, 8,50,000 പേജുള്ള ഡാറ്റയുടെ വിശകലനം, ഫോറന്‍സിക് തെളിവുകള്‍ 110 സ്റ്റേറ്റ്മെന്റുകള്‍ എടുക്കല്‍ എന്നിവയൊക്കെ ഉള്‍പ്പെട്ട വളരെ സങ്കീര്‍ണ്ണമായ’ അന്വേഷണമാണിതെന്ന് ആംഗ്ലീസി സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനിലെ ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ ജേസണ്‍ ലിഞ്ച് കോടതിയില്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ പരിഗണിച്ച് രണ്ടാഴ്ചത്തേയ്ക്ക് കൂടി റെജിന്റെ റിമാന്റ് നീട്ടണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !